രണ്ട് ദിവസത്തെ തിരിച്ചടിയിൽ നിന്ന് കരകയറി ഓഹരി സൂചികകൾ, സെൻസെക്സും നിഫ്റ്റിയും മുന്നേറി

0 627

 

മുംബൈ : തുടർച്ചയായ രണ്ട് ദിവസത്തെ തിരിച്ചടിക്ക് ശേഷം നേട്ടത്തോടെ ക്ലോസ് ചെയ്ത് ഇന്ത്യൻ ഓഹരി സൂചികകൾ (Stock Market ). 17300 പോയിന്റിന് മുകളിലേക്ക് മുന്നേറി. സെൻസെക്സ് (Sensex) 1,736.21 പോയിന്റ് ഉയർന്ന് 58,142.05 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 509.70 പോയിന്റ് നേട്ടത്തോടെ 17,352.50 ലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 1996 ഓഹരികൾ മുന്നേറി. 1286 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 90 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.

ടാറ്റാ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ശ്രീ സിമന്റ്സ്, ഹീറോ മോട്ടോകോർപ് തുടങ്ങിയവർ കമ്പനികളാണ് ഇന്ന് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സിപ്ല, ഒഎൻജിസി തുടങ്ങിയ കമ്പനികൾക്ക് ഇന്ന് ഓഹരിവിപണിയിൽ തിരിച്ചടി നേരിട്ടു.
എല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. ഓട്ടോ, ബാങ്ക്, റിയാൽറ്റി, ക്യാപിറ്റൽ ഗുഡ്സ്, പൊതുമേഖലാ ബാങ്ക്, ഐടി, എഫ്എംസിജി തുടങ്ങിയ സൂചികകൾ 2-3 ശതമാനം മുന്നേറി. ബിഎസ്സി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തോളം നേട്ടമുണ്ടാക്കി.