കൊല്ലം : ശശി തരൂർ തന്റെ സുഹൃത്തെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റിലും വിജയം ഉണ്ടാകാനാണ് ആർ എസ് പി ആഗ്രഹിക്കുന്നത്. കോൺഗ്രസിനുള്ളിൽ ഐക്യം ഉണ്ടാകണം. യു പി എ ഭരണം ഉണ്ടാകുമ്പോൾ അതിലെ ശക്തനായി ശശി തരൂർ ഉണ്ടാകണമെന്നാണ് ആഗ്രഹം. സമീപകാലത്തേക്കാൾ ഐക്യം നിലവിൽ കോൺഗ്രസിനും യു ഡി എഫിനും ഉള്ളിൽ ഉണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഷിബു ബേബി ജോണിനെ തരൂർ സന്ദർശിച്ചു. ഇരുവരും തമ്മിൽ സംസാരിച്ചതിന് ശേഷമാണ് ഷിബു ബേബി ജോൺ ഇക്കാര്യം വ്യക്തമാക്കിയത്