അവൾ അപ്പടി താൻ’: സിൽക് സ്മിതയുടെ ജീവിതകഥയുമായി പുതിയ സിനിമ

0 744

അവൾ അപ്പടി താൻ’: സിൽക് സ്മിതയുടെ ജീവിതകഥയുമായി പുതിയ സിനിമ

 

ചെന്നൈ: അന്തരിച്ച അഭിനേത്രി സിൽക് സ്മിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ എസ് മണികണ്ഠൻ. കെഎസ് മണികണ്ഠൻ സംവിധാനം ചെയ്യുന്ന അവൾ അപ്പടി താൻ എന്ന ചിത്രമാണ് സിൽക് സ്മിതയുടെ ജീവിതത്തെ കഥ പറയുന്നത്.നവംബർ ആദ്യ വാരത്തേടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനത്തോടെ അഭിനേതാക്കളുടെയും പിന്നണി പ്രവർത്തകരുടെയും വിശദാംശങ്ങൾ ലഭ്യമാവും.

സിൽക് സ്മിതയായി അഭിനയിക്കാൻ അനുയോജ്യയായ താരത്തെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ വ്യക്തമാക്കി. വ്യത്യസ്ത വഴിത്തിരിവുകൾ സംഭവിച്ച സിൽക് സ്മിതയുടെ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള വിശദാംശങ്ങൾ ചിത്രത്തിലുണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗായത്രി ഫിലിംസിലെ ചിത്ര ലക്ഷ്മണൻ, മുരളി സിനി ആർട്സിലെ എച്ച് മുരളി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സന്താനം നായകനായ കണ്ണാ ലഡ്ഡു തിന്ന ആസയാ ആണ് കെ എസ് മണികണ്ഠന്റെ ആദ്യ ചിത്രം

80 കളിലും 90കളിലും മലയാളം അടക്കം തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് സജീവമായിരുന്ന അഭിനേത്രിയാൺണ് സിൽക് സ്മിത 1996 സെപ്തംബർ 23നാണ് അന്തരിച്ചത്.