‘ലൈഫ് മിഷന്‍ കോഴയില്‍ ശിവശങ്കറിന്‍റെ പങ്ക് കൂടുതല്‍ വ്യാപ്തിയുള്ളത്’ നാല് ദീവസം കൂടി ഇ ഡി കസ്റ്റഡിയില്‍ വിട്ടു
എറണാകുളം: ലൈഫ് മിഷന്‍ കോഴകേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി. 5 ദിവസത്തെ കസ്ററഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടർന്ന് 4 ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ലെന്ന് ശിവശങ്കറും അറിയിച്ചു.
കേസില്‍ ശിവശങ്കറിന്‍റെ ഇൻവോൾവ്മെൻ്റ് കൂടുതൽ വ്യാപ്തിയുള്ളതെന്നും കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി കോടതിയോട് വ്യക്തമാക്കി. കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി ചോദിച്ച ഇ.ഡി മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കാമെന്നും അറിയിച്ചു. തുടര്‍ന്നാണ് ശിവശങ്കറെ 4 ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വിട്ടു കോടതി ഉത്തരവായത്