നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ തൊഴിലാളി മരിച്ചു;വൈദ്യുതാഘാതമേറ്റതായി സംശയം

0 450

കാട്ടിക്കുളം:കാട്ടിക്കുളം എടയൂര്‍ക്കുന്ന് ജോസഫിന്റെ മകന്‍ കുഞ്ഞുമോന്‍ (45) ആണ് മരിച്ചത്. പുഴ വയലിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ നിര്‍മ്മാണ തൊഴിലാളി ആയ കുഞ്ഞുമോനെ വീടിന്റെ തറയോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.ഉടന്‍ തന്നെനാട്ടുകാര്‍ ജീവന്‍ രക്ഷിക്കാനുള്ള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു