ഞെട്ടിപ്പിച്ച അപകടം പുറംലോകത്തെ അറിയിച്ചത് സോമന്റെ ക്യാമറ
ഞെട്ടിപ്പിച്ച അപകടം പുറംലോകത്തെ അറിയിച്ചത് സോമന്റെ ക്യാമറ
ഞെട്ടിപ്പിച്ച അപകടം പുറംലോകത്തെ അറിയിച്ചത് സോമന്റെ ക്യാമറ
പൂച്ചാക്കല്‍ : മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ റിട്ട. എസ്.ഐ. വളവശ്ശേരി എസ്.സോമന്‍ വീടിനുമുന്നില്‍ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചത്.
രണ്ടാഴ്ച മുമ്ബായിരുന്നു. ഈ ക്യാമറയാണ് നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യം പുറംലോകത്തെ അറിയിച്ചത്.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന സോമന്‍ പുറത്തെ ഒച്ചകേട്ട് ഓടിയെത്തുമ്ബോള്‍ ഗേറ്റിനുസമീപം മുറ്റത്ത് വീണു കിടന്നുപിടയ്ക്കുന്ന വിദ്യാര്‍ഥിനികളെയാണ് കണ്ടത്.
ഉടന്‍തന്നെ സോമനും ഓടിക്കൂടിയ മറ്റുള്ളവരും ചേര്‍ന്ന് വിദ്യാര്‍ഥിനികളെ ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് തന്റെ സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങള്‍ സോമന്‍ പരിശോധിച്ചത്.
ഈ സമയം അപകടത്തെക്കുറിച്ച് അറിയാന്‍ അവിടെ എത്തിയ ചെറുപ്പക്കാര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.
ഞെട്ടിപ്പിക്കുന്ന അപകടം വൈറലായതോടെ സര്‍ക്കാര്‍ ഇടപെടലും അന്വേഷണവും ഊര്‍ജിതമായത്. സി.സി.ടി.വി.യിലെ ദൃശ്യം ഇതിനിടെ സോമന്‍ പോലീസിനും കൈമാറിയിരുന്നു.
മണിയമ്ബള്ളി കലുങ്കിലെ തോട്ടിലേക്ക് ദിവസവും കോഴിമാലിന്യം ഉള്‍പ്പെടെ ആളുകള്‍ കൊണ്ടുവന്ന് തള്ളുമായിരുന്നു. പലദിവസവും സോമന്‍ ഇവരെ പിടികൂടാന്‍ ഉറക്കമിളച്ച് കാത്തിരുന്നു. ഫലം കാണാതെ വന്നതോടെയാണ് രണ്ടാഴ്ച മുമ്ബ് സി.സി.ടി.വി. ക്യാമറ