മാനന്തവാടി: ശ്രേയസ് മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു. പരിപാടി മാനന്തവാടി നഗരസഭ ചെയർപേഴ്സൺ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ഫാദർ തോമസ് കല്ലൂർ അധ്യക്ഷത വഹിച്ചു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൽ ആമുഖ പ്രഭാഷണം നടത്തി. മാനന്തവാടി ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ മികച്ച വനിതാ സംരംഭകരെ ആദരിച്ചു. ഫാദർ റോയി വലിയപറമ്പിൽ, പ്രമീള വിജയൻ, ഷീബ എന്നിവർ സംസാരിച്ചു.