സംസ്ഥാനത്ത് ആരാധനാലയങ്ങൾ ജൂൺ 8 മുതൽ തുറക്കും

0 1,079

സംസ്ഥാനത്ത് ആരാധനാലയങ്ങൾ ജൂൺ 8 മുതൽ തുറക്കും

ജൂൺ 8 മുതൽ സംസ്‌ഥാനത്ത് ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കും. ഞായറാഴ്ചയിലെ സമ്പൂർണ ലോക്ക്ഡൗൺ അതുപോലെ തുടരും. ഭാരത ആരാധനാലയങ്ങളുടെ പ്രവർത്തനം എങ്ങനെ വേണമെന്ന് സംബന്ധിച്ച് മതമേലധ്യക്ഷന്മാരും ആയി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.
65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, 10 വയസ്സിനു താഴെയുള്ളവർ, മറ്റ് അസുഖബാധിതർ എന്നിവർ വീട്ടിൽ തന്നെ കഴിയണം എന്നാണ് നിർദേശം. ആരാധനാലയങ്ങളിൽ എത്തുന്നവർ ആറടി അകലം പാലിക്കണം. മാസ്ക് ധരിക്കണം, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, രോഗലക്ഷണം ഉള്ളവർ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത്. ആരാധനാലയങ്ങളിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക പോയിന്റുകൾ ഉണ്ടായിരിക്കണം. പായ വിരിപ്പ് എന്നിവ ആളുകൾ തന്നെ കൊണ്ടുവരണം. ആരാധനാലയങ്ങളിലെ പേരുവിവരങ്ങൾ രേഖപ്പെടുത്തി വെക്കുകയും ചെയ്യണം. ഗൃഹങ്ങളിലും പരിശുദ്ധ പുസ്തകങ്ങളിലും തൊടരുത്, ഭക്തിഗാനങ്ങൾ പാടുന്നതിനു പകരം റെക്കോർഡ് ചെയ്ത് കേൾപ്പിക്കണം, എന്നിവയുൾപ്പെടുന്നവയാണ് ആരാധനാലയങ്ങളുടെ പ്രവർത്തനം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ. ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, റസ്റ്റോറന്റ്കൾ, ഓഫീസുകൾ തൊഴിൽ സ്ഥാപനങ്ങൾ, ഇതെല്ലാം പ്രത്യേക മാനദണ്ഡങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.