ശുഹൈബ് 4-ാമത് രക്തസാക്ഷിത്വദിനം;തെറ്റുവഴി കൃപാ ഭവനിൽ ഭക്ഷ്യപദാർത്ഥങ്ങൾ കൈമാറി യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന ശുഹൈബിൻ്റെ 4 മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇൻകാസ് ഖത്തർ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ സഹായത്തോടു കൂടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെറ്റുവഴി കൃപാ ഭവനിൽ ഭക്ഷ്യപദാർത്ഥങ്ങൾ കൈമാറി.. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടി ശരത്ചന്ദ്രൻ, കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ ,പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, നൂറുദ്ദീൻ, യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡൻറ് അജ്നാസ് പടിക്കലകണ്ടി എന്നിവർ പങ്കെടുത്തു.