കെ എസ് യു മാലോത്ത് കസബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
വള്ളിക്കടവ് :യുത്ത് കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന ഷുഹൈബിന്റെ നാലാം രക്തസാക്ഷി ദിനം കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആചരിച്ചു. കാലമെത്ര കഴിഞ്ഞാലും ഷുഹൈബ് ഓരോ കോൺഗ്രസുകാരന്റെയും മനസ്സിൽ ജീവിക്കുമെന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം എൻ ടി വിൻസെന്റ് പറഞ്ഞു. അനുസ്മരണ യോഗത്തിൽ ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു. എൻ ടി വിൻസെന്റ് അദ്യക്ഷത വഹിച്ചു.സജിത്ത് ദേവ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ ജോമോൻ പിണക്കാട്ട് പറമ്പിൽ, അമൽ പാരത്താൽ, സുബിത് ചെമ്പകശേരി, സോമേഷ്,ടോണി, കോൺഗ്രസ് നേതാക്കളായ അപ്പച്ചൻ കുട്ടി വെട്ടിക്കലോലിക്കൽ, ബിനോയ് അഞ്ചുകണ്ടം, ഐ എൻ ടി യു സി നേതാക്കളായ ബാലകൃഷ്ണൻ പതിക്കാൽ, ജോസഫ് പന്തലാടി എന്നിവർ സംസാരിച്ചു.