ശുഹൈബ് രക്തസാക്ഷിത്വദിനം; പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു

0 1,090

യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന ശുഹൈബിൻ്റെ 4-ാമത് രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഇന്ദിരാഭവനിൽ നടന്ന അനുസ്മരണ യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഫ്സൽ അരയാക്കൂൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് മുഖ്യ പ്രഭാക്ഷണം നടത്തി.

മെമ്പർമാരായ നൂറുദ്ദീൻ, രഞ്ജുഷ, ബ്ലോക്ക് സെക്രട്ടറി അരിപ്പയിൽ മജീദ്, എന്നിവർ സംസാരിച്ചു. ജൂബേഷ്, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സാജിർ, പി.പി. അലി, ജലാൽ എന്നിർ പരിപാടിയിൽ പങ്കെടുത്തു.