സിൽവർ ലൈൻ; പ്രതിപക്ഷ ആരോപണം, കേന്ദ്ര നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0 503

സിൽവർ ലൈൻ; പ്രതിപക്ഷ ആരോപണം, കേന്ദ്ര നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പഠനം നടത്താത്ത പദ്ധതിയാണ് സിൽവർ ലൈനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതൊന്നും നടത്താത്ത എന്ത് ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ടാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതുകൊണ്ടാണ് പ്രതിപക്ഷം പറഞ്ഞത്ത് ഇത് തട്ടിക്കൂട്ടിയ റിപ്പോർട്ടാണ്. ശശി തരൂരിനോട് കോൺഗ്രസ് വിശദീകരണം ചോദിച്ചിട്ടില്ല. അദ്ദേഹം വിഷയം പഠിച്ചിരുന്നില്ല. ശശി തരൂരിനെ കാര്യങ്ങൾ ബോധിപ്പിച്ചു എന്നും വി ഡി സതീശൻ പറഞ്ഞു.

അതാണ് ഇന്ന് പാർലമെൻറിൽ കേന്ദ്രസർക്കാരിന്റെ മറുപടിയായി ലഭ്യമായിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് വി ഡി സതീശൻ ആവർത്തിച്ചു. പഠനം നടത്താതെയുള്ള ഗവൺമെന്റിന്റെ അബദ്ധപഞ്ചാംഗമാണ് ഈ പ്രൊജക്റ്റ് റിപ്പോർട്ട്.

സർക്കാരിന്റെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന മിഥ്യയും യാഥാർഥ്യവും എന്ന് പറയുന്നതിൽ നിന്നും വിരുധമായിട്ടാണ് ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ടിലുള്ളത്.

പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ശരിയായി. ലോൺ കിട്ടാൻ വേണ്ടി ആണ് സർക്കാരിന്റെ ശ്രമം. തത്വത്തിൽ അംഗീകാരം കിട്ടിയെന്ന വാദം തെറ്റാണ്. ഭാവിയിൽ അനുമതി കിട്ടുമെന്ന ഒരു ഉറപ്പും ഇല്ല. എത്രത്തോളം വിഭവങ്ങൾ വേണ്ടി വരുമെന്ന വിവരം പോലും ഇല്ല.ഡിപിആറിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ എല്ലാം തെറ്റാണ് എന്നും വി ഡി സതീശൻ പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവിലാണ് സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടത്. പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടിസിന് പിന്നാലെയാണ് ഈ തീരുമാനമെന്നും വി ഡി സതീശൻ വ്യക്തമാക്കി. പാരിസ്ഥിതിക, സാമൂഹിക പഠനങ്ങൾ നടത്താതെ തയാറാക്കിയ സിൽവർ ലൈൻ ഡി പി ആർ തട്ടിക്കൂട്ട് രേഖയാണെന്നും അദ്ദേഹം വിമർശിച്ചു