ചെറുപുഴ സബ് പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം പണിയുന്നതിനായി സ്ഥലപരിശോധന നടത്തി
ചെറുപുഴ സബ് പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം പണിയുന്നതിനായി സ്ഥലപരിശോധന നടത്തി
ചെറുപുഴ സബ് പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം പണിയുന്നതിനായി സ്ഥലപരിശോധന നടത്തി. ചെറുപുഴ ടൗൺ മധ്യത്തിൽ 35 സെന്റ് സ്ഥലമാണ് പോസ്റ്റൽ വകുപ്പിന് സ്വന്തമായുള്ളത്. കോഴിക്കോട് സബ് ഡിവിഷണൽ സിവിൽ പോസ്റ്റൽ വിംഗ് ജൂണിയർ എൻജിനിയർ വി.നിത്യ, ചെറുപുഴ എസ്പിഎം കെ.ആർ. സുരേഷ്കുമാർ, എംടിഎസ് കെ.എം. രാഘവൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥല പരിശോധന നടത്തിയത്.
പ്രാഥമിക പരിശോധനാ റിപ്പോർട്ട് സമർപ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സൈറ്റ് സർവേ ഉൾപ്പെടെ മറ്റ് പ്രവർത്തനങ്ങളും നടക്കുമെന്ന് എൻജിനിയർ വി.നിത്യ അറിയിച്ചു. കെട്ടിടത്തിന്റെ പ്ലാൻ ഉൾപ്പെടെ തയാറാക്കുന്നത് പോസ്റ്റൽ വകുപ്പിന്റെ ബംഗളൂരു ഓഫീസാണെന്നും ഇവർ അറിയിച്ചു. 35 വർഷം മുന്പ് 1985ലാണ് നാട്ടുകാർ ചേർന്ന് പിരിവെടുത്തും മറ്റും ടൗണിലെ തന്നെ കണ്ണായ സ്ഥലം വാങ്ങി പോസ്റ്റൽ വകുപ്പിന് നൽകിയത്.
സ്വന്തമായി സ്ഥലമുണ്ടായിട്ടും 35 വർഷമായി പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സബ് പോസ്റ്റ് ഓഫീസിന് കീഴിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി പത്തിലേറെ തപാൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. പല തവണ കെട്ടിടം നിർമിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഇക്കുറി കെട്ടിടം യാഥാർഥ്യ
മാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.പരിശോധനാ സംഘത്തോടൊപ്പം ബിജെപി നേതാക്കളായ രാജു ചുണ്ട, സുരേഷ് പനയന്തട്ട, കൊടക്കൽ ദാമോദരൻ, മോഹനൻ പലേരി, വി.ആർ. സുനിൽ, ഗീരീഷ് പി.നായർ, കെ.ജി. സുനിൽ, പി.പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു. ബിജെപി നേതാക്കൾ നല്കിയ നിവേദനത്തെ തുടർന്നാണ് ഇപ്പോൾ കെട്ടിട നിർമാണത്തിനായി പ്രാഥമിക പരിശോധന നടന്നത്.