‘ശി​വാ​ങ്കി​നി ഇ​നി തു​ട​ര്‍ന്ന് പ​ഠി​ക്കും’; പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങിയ പഠനം ഇനി സ​മ​ന്വ​യയിലൂടെ

0 324

ക​ൽ​പ​റ്റ: പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ നി​ര്‍ത്തി​യ തൃ​ക്കൈ​പ്പ​റ്റ സ്വ​ദേ​ശി ശി​വാ​ങ്കി​നി ഇ​നി തു​ട​ര്‍ന്ന് പ​ഠി​ക്കും. സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്‍ തു​ട​ര്‍പ​ഠ​ന പ​ദ്ധ​തി സ​മ​ന്വ​യ​യാ​ണ് ശി​വാ​ങ്കി​നി​ക്ക് തു​ണ​യാ​കു​ന്ന​ത്. ’10ാം ത​രം വി​ജ​യി​ക്ക​ണം, തു​ട​ര്‍പ​ഠ​ന​ത്തി​ലൂ​ടെ സ്വ​ന്ത​മാ​യൊ​രു ജോ​ലി വേ​ണം’ – പ്ര​തീ​ക്ഷ​ക​ളോ​ടെ ശി​വാ​ങ്കി​നി പ​റ​ഞ്ഞു.

ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് മു​മ്പ് ശി​വാ​ങ്കി​നി 10ാം ക്ലാ​സ് വ​രെ പ​ഠി​ച്ചി​രു​ന്നു. പ​രീ​ക്ഷ എ​ഴു​തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. അ​തോ​ടെ പാ​തി​വ​ഴി​യി​ല്‍ പ​ഠ​നം മു​ട​ങ്ങി. പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​സ​രം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞി​ല്ല. ത​ന്നെ​പ്പോ​ലെ​യു​ള്ള പ​ല ട്രാ​ന്‍സ്‌​ജെ​ന്‍ഡേ​ഴ്‌​സി​നെ​യും നേ​രി​ട്ട​റി​യാ​മെ​ന്നും അ​വ​രെ​കൂ​ടി സ​മ​ന്വ​യ​യി​ലേ​ക്ക് കൂ​ടെ​കൂ​ട്ടു​മെ​ന്നും ശി​വാ​ങ്കി​നി പ​റ​ഞ്ഞു.

സ​മ​ന്വ​യ പ​ദ്ധ​തി: ജി​ല്ല​യി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി

ക​ൽ​പ​റ്റ: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ‍‍െൻറ സ​മ​ന്വ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 10ാം ത​രം തു​ല്യ​ത പ​രീ​ക്ഷ​ക്കു​ള്ള ട്രാ​ന്‍സ്​​ജെ​ന്‍ഡേ​ഴ്സ് ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി. ട്രാ​ന്‍സ്ജൻഡർ ശി​വാ​ങ്കി​നി​യി​ല്‍നി​ന്ന്​ ര​ജി​സ്ട്രേ​ഷ​ന്‍ ഫോം ​ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​സി. മ​ജീ​ദ് സ്വീ​ക​രി​ച്ചു.

സാ​ക്ഷ​ര​ത മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ സ്വ​യ നാ​സ​ര്‍, പി.​വി. ജാ​ഫ​ര്‍, എം.​എ​സ്. ഗീ​ത, കെ. ​വ​സ​ന്ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പാ​തി വ​ഴി​യി​ല്‍ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന മു​ഴു​വ​ന്‍ ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍ വ്യ​ക്തി​ക​ള്‍ക്കും തു​ട​ര്‍വി​ദ്യാ​ഭ്യാ​സം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്‍ പ​ദ്ധ​തി​യാ​ണ് സ​മ​ന്വ​യ. സൗ​ജ​ന്യ പ​ഠ​ന​ത്തോ​ടൊ​പ്പം സ്‌​കോ​ള​ര്‍ഷി​പ്പും സ​മ​ന്വ​യ​യി​ല്‍ അ​നു​വ​ദി​ക്കും.

ട്രാ​ന്‍സ്​​ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​നു പ്ര​ത്യേ​ക തു​ട​ര്‍വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യും ഇ​തി​നാ​യി സ്‌​കോ​ള​ര്‍ഷി​പ്പ് ന​ല്‍കു​ക​യും ചെ​യ്യു​ന്ന​ത് കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​ണ്. സ്‌​കോ​ള​ര്‍ഷി​പ് ന​ല്‍കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ കൂ​ടു​ത​ല്‍ ട്രാ​ന്‍സ്​​ജെ​ന്‍ഡ​ര്‍ പ​ഠി​താ​ക്ക​ള്‍ പ​ഠ​ന​ത്തി​ല്‍ സ​ജീ​വ​മാ​കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍ഷം ട്രാ​ന്‍സ്‌​ജെ​ന്‍ഡ​റു​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് സ​മ​ന്വ​യ​യി​ലൂ​ടെ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.