എം ഡി എം എയുമായി ശിവപുരം സ്വദേശി അറസ്റ്റിൽ

0 400
ഇരിട്ടി: മാരക മയക്കുമരുന്നായ 13 ഗ്രാം എം ഡി എം എ യുമായി ശിവപുരം സ്വദേശിയെ ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടി. ശിവപുരം പടുപാറ സ്വദേശി കച്ചിപ്രവൻ ഷമീർ (കട്ടെരി ഷമീർ -40) ആണ് കൂട്ടുപുഴയിൽ വച്ച് പോലീസും കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്കോഡും ചേർന്ന് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത് . ബാംഗ്ലൂരിൽ നിന്നും സ്കോർപിയോ കാറിൽ കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ഇയാൾ നിരവധി കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു