എറണാകുളം ശിവക്ഷേത്രം- ERNAKULAM SIVA TEMPLE

ERNAKULAM SIVA TEMPLE

0 219

എറണാകുളം ശിവക്ഷേത്രം എറണാകുളം നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള കൊച്ചി കായലിലേക്ക് ദർശനം ചെയ്തു സ്ഥിതി ചെയ്യു ന്നു. അത്യുഗ്രമൂർത്തിയായ പരമശിവനാണ് മുഖ്യ പ്രതിഷ്ഠ.

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ വരുന്ന ക്ഷേത്രമാണിത്. പണ്ട് ക്ഷേത്രം ചേരാനെല്ലൂർ കർത്താ ക്കന്മാരുടെ വകയായിരുന്നു. കർത്താക്കന്മാരും കൊച്ചി രാജാക്ക ന്മാരും ആണ്‌‍ ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃ ത്വം നൽകിയിട്ടുള്ളത്. ശിവ ക്ഷേത്രത്തിന്‌ സമീപം  ഹനുമാൻ  ക്ഷേ ത്രവും സുബ്രഹ്മണ്യക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പരശു രാമ പ്രതിഷ്ഠിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ  ഒന്നാ ണിത്  കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇന്ന് ക്ഷേത്രഭരണം.

ഐതിഹ്യം

സ്ഥലനാമം

‘എറണാകുളം’ എന്ന സ്ഥലപ്പേരിനെ ചൊല്ലി പലവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ‘ഏറെ നാൾ കുളം’ ആണ് എറണാകുളമായതെന്നാണ് ഒരു വാദം. ഒരുപാടുകാലം എറണാകുളം ജല ത്തിലാ യിരുന്നുവെന്ന് കാണിയ്ക്കുന്നതാണ് ഈ പ്രയോഗം. മറ്റൊരു അഭിപ്രായം, ‘ഇറയനാർകുളം’ ആണ് എറണാകുളമായതെന്നാണ്. തമിഴ് ഭാഷയിൽ ശിവനെ ‘ഇറയനാർ’ എന്ന് വിളിയ്ക്കാറുണ്ട്. ഇന്ന ത്തെ  തെക്കേ ഇന്ത്യ മുഴുവൻ പഴയ തമിഴകത്തിന്റെ കീഴിലായിരുന്നതിനാൽ ഈ വാദത്തിന് വി ശ്വാസ്യതയുണ്ട്. ശിവന്റെ സ്ഥാനം എന്ന അർത്ഥത്തിൽ ‘ഇറയനാർകളം’ എന്ന പേര് വരികയും അ ത് പിന്നീട് എറണാകുളമാകുകയും ചെയ്തുവെന്നാണ് ഈ വാദം പിന്തുടരുന്ന ചരിത്രകാരന്മാർ പറയുന്നത്. മറ്റൊരു അഭിപ്രായം ‘ഋഷിനാഗക്കുളം’ ആണ് എറണാകുളമായതെന്നാണ്. എറണാകു ളം ശിവക്ഷേത്രത്തിന്റെ പുറകിലുള്ള കുളത്തിന്റെ പേരാണ് ഋഷിനാഗക്കുളം. ക്ഷേത്രത്തിന്റെ ഉദ്ഭവകഥയുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരാണത്.

പ്രതിഷ്ഠ

തിരുവെറണാകുളത്തപ്പൻ (ശിവൻ)

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. അത്യുഗ്രഭാവത്തിലുള്ള പരമശിവനാണ് തിരുവെറണാകുളത്തപ്പൻ. പാർവ്വതീസമേതനായ ഭാവമാണെന്നും സങ്കല്പമുണ്ട്. രണ്ടരയടി ഉയരമുള്ള ശിവലിംഗത്തിൽ പടിഞ്ഞാറോട്ട് ദർശനമായി ഭഗവാൻ കുടികൊള്ളുന്നു. ആദ്യം കിഴക്കോട്ടായിരുന്നു ഭഗവദ്ദർശന മെന്നും, ഉഗ്രമൂർത്തിയായ ശിവന്റെ കോപം മൂലം കിഴക്കുഭാഗത്തെ ചേർത്തറ പോലുള്ള സ്ഥല ങ്ങൾ അഗ്നിയ്ക്കിരയായപ്പോൾ, ഭക്തനായ വില്വമംഗലം സ്വാമിയാരുടെ അഭ്യർത്ഥന മാനിച്ച് ഭഗവാൻ സ്വയം പടിഞ്ഞാറുഭാഗത്തേയ്ക്ക് തിരിഞ്ഞതാണെന്നും, അതല്ല പടിഞ്ഞാറുഭാഗത്തുള്ള കൊച്ചി പഴയന്നൂർ ക്ഷേത്രത്തിലെ  ഭഗവതി യ്ക്ക് ദർശനം നൽകാനായാണ് തിരിഞ്ഞതെന്നും കഥകളുണ്ട്. എങ്കിലും, പടിഞ്ഞാറോട്ട് ദർശനമായ ശിവപ്രതിഷ്ഠ എന്നത് ഒരു പ്രത്യേകതയാണ്. ശംഖാഭിഷേകം, ധാര, കൂവളമാല, പിൻവിളക്ക്, ഉമാമഹേശ്വരപൂജ, വെടിവഴിപാട് എന്നിവയാണ് എറണാ കുളത്തപ്പന്റെ പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

ഗണപതി

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിലാണ് ശിവപാർവ്വതീ പുത്രനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഏകദേശം രണ്ടടി ഉയരം വരുന്ന വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുക യ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ മോദകം എന്നിവ ധരിച്ച ഗണപതി മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല, നാളികേരമുടയ്ക്കൽ തുട ങ്ങിയവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.

അയ്യപ്പൻ

നാലമ്പലത്തിനുപുറത്ത് വടക്കുകിഴക്കേമൂലയിൽ പ്രത്യേകം ശ്രീകോവിലിലാണ് ഹരിഹര പുത്ര നായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. രണ്ടടി ഉയരമുള്ള വിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതി ഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശബരിമലയിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുള്ള വിഗ്രഹ മാണിവിടെ. മുഖപ്പോടുകൂടിയ ഈ നടയിൽ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയി ടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം, നെയ്യഭിഷേകം, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് അയ്യപ്പന്റെ നടയിലെ പ്രധാന വഴിപാടുകൾ.

നാഗദൈവങ്ങൾ

അയ്യപ്പനെ ശ്രീകോവിലിനടുത്തുതന്നെ പ്രത്യേകം തീർത്ത തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായ വാസുകിയും നാഗയക്ഷിയും ചിത്രകൂടങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലി യുമുണ്ടാകും. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവയാണ് നാഗദൈവ ങ്ങളുടെ പ്രധാന വഴിപാടുകൾ.

വഴിപാടും വിശേഷങ്ങളും

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം. രാവിലെ മൂന്നുമണിയ്ക്ക് നട തുറക്കുന്നു. തുടർന്ന് നിർമ്മാല്യദർശനം. മറ്റുക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു മണിക്കൂറാണ് നിർമ്മാല്യദർശനം. നിർമ്മാല്യദർശനത്തിനുശേഷം അഭിഷേകം നടത്തുന്നു. നാലേകാലിന് ഭഗവാന് മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയ്ക്ക് ഉഷഃപൂജയും ആറുമണിയ്ക്ക് എതിരേറ്റുപൂജയും നടത്തുന്നു. എതിരേറ്റു പൂജയ്ക്കിടയിൽത്തന്നെ ഗണപതിഹോമവും നടത്തുന്നു. ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിലാണ് ഈ ആചാരം. ശീവേലി കഴിഞ്ഞാൽ ജലധാരയും നവകാഭിഷേകവും നടത്തുന്നു. എട്ടുമണിയ്ക്ക് പന്തീരടി പൂജ. പത്തരയോടെ ഉച്ചപൂജയും പതിനൊന്നരയോടെ ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് രാത്രി ഏഴരമണിയ്ക്ക് അത്താഴപൂജയും എട്ടരമണിയ്ക്ക് അത്താഴ ശീവേലിയും നടത്തി ഒമ്പതുമണിയ്ക്ക് നട വീണ്ടും അടയ്ക്കുന്നു.

ക്ഷേത്രത്തിലെതന്ത്രാധികാരം തൃപ്പൂണിത്തുറ പുലിയന്നൂർ, പൊന്നാനി പുഴക്കര ചേന്നാസ് എന്നിങ്ങനെ രണ്ട് കുടുംബങ്ങൾക്കായി വീതിച്ചുനൽകിയിട്ടുണ്ട്. വിശേഷച്ചടങ്ങുകളിൽ ഇരു കൂട്ടരും ഒന്നിച്ചാണ് ക്രിയകൾ നടത്തുന്നത്. മേൽശാന്തി, കീഴ്ശാന്തി പദവികൾ ദേവസ്വം ബോർഡ് നിയമനമാണ്.

ക്ഷേത്രത്തിലെ പ്രധാന വഴിപാട് ആയിരത്തൊന്നുകുടം ജലധാരയാണ്. ഇത് ഇവിടെയില്ലാത്ത ദിവസങ്ങൾ കുറവാണ്. ശിവലിംഗത്തിൽ ധാര നടത്തുന്നതിനുപിന്നിൽ പറയപ്പെടുന്ന ഒരു കാര്യമുണ്ട്: ശിവലിംഗത്തിന്റെ മൂന്നിലൊരുഭാഗം മാത്രമേ നമുക്ക് കാണാൻ കഴിയൂ. അവയിൽ ഏറ്റവും മുകളിൽ ദർശനീയമായ ഭാഗം ശിവനെയും, അതിന് തൊട്ടുതാഴെയുള്ള ഭാഗം വിഷ്ണു വിനെയും, ഏറ്റവും താഴെയുള്ള ഭാഗം ബ്രഹ്മാവിനെയും  പ്രതിനിധീ കരിയ്ക്കുന്നു എന്ന് വിശ്വ സിയ്ക്കപ്പെടുന്നു.. തന്മൂലം ശിവലിംഗം ത്രിമൂർത്തിസ്വരൂപമായി കണക്കാക്കപ്പെടുന്നു. ഇവയിൽ ശിവന്റെ ഭാഗം അണ്ഡാകൃതിയിലും വിഷ്ണുവിന്റെ ഭാഗം അഷ്ടകോ ണാകൃതിയിലും ബ്രഹ്മാ വിന്റെ ഭാഗം ചതുരാകൃതിയിലുമാണ്. അണ്ഡാകൃതിയുടെ പ്രത്യേകത ഏറ്റവുമധികം ഊർജസംഭ രണശേഷിയുള്ള ആകൃതിയാണ് അതെന്നതാണ്. ശിവന്റെ മൂന്നാം കണ്ണ് തുറന്നുകഴിഞ്ഞാൽ സക ലതും ഭസ്മമാകും എന്നാണ് പുരാണകഥകളിൽ പലതിലും പറയുന്നത്. തന്മൂലം ശിവന് സംഭ വിയ്ക്കുന്ന ഭയങ്കരമായ താപം കുറയ്ക്കുന്നതിന് ഓരോ തുള്ളിയായി ശിവലിംഗത്തിൽ വെ ള്ള മൊഴിച്ചുകൊണ്ടിരിയ്ക്കുന്നു. ലോകമെമ്പാടുമുള്ള ആണവ റിയാക്ടറുകൾക്കെല്ലാം ശിവ ലിംഗ ത്തി ന്റെ ആകൃതിയാണ്. ആണവ റിയാക്ടറുകളിൽ താപം കൂടി പൊട്ടിത്തെ റിയുണ്ടാ കു ന്നത് ഒഴിവാക്കാൻ കഠിനജലം ഒഴുക്കിവിട്ട് റിയാക്ടർ ശുദ്ധീകരിയ്ക്കുന്നതിനുപിന്നിലുള്ള കാര്യ വും ഇതുതന്നെയാണ്.

മറ്റൊരു പ്രധാന വഴിപാട് എള്ളുകൊണ്ട് തുലാഭാരം നടത്തുന്നതാണ്. കേരളത്തിലെ മിക്ക മഹാ ക്ഷേത്രങ്ങളിലുമുള്ളതാണ് തുലാഭാരം വഴിപാട്. വഴിപാടുകാരന്റെ തൂക്കത്തിനനുസരിച്ച് സാധ നങ്ങൾ തൂക്കുന്ന വഴിപാടാണ് തുലാഭാരം. ഓരോ ആവശ്യത്തിനും ഓരോ വസ്തുകൊണ്ടും തുലാ ഭാരം നടത്താറുണ്ട്. മൂത്രരോഗവിമുക്തിയാണ് എള്ളുകൊണ്ടുള്ള തുലാഭാരത്തിന്റെ ഫലം.

ക്ഷേത്രത്തിലെ വെടിവഴിപാടും പ്രധാനമാണ്. ക്ഷേത്രത്തിലെ ഓരോ ചടങ്ങിനും വെടിയുണ്ടാകും. കിരാതമൂർത്തിയായ ഭഗവാന്റെ വേട്ടയ്ക്കുള്ള പുറപ്പാടിനെ സൂചിപ്പിയ്ക്കാനാണ് ക്ഷേത്രത്തിൽ വെടിവയ്ക്കുന്നതെന്നും അതല്ല, പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനുകാരണമായ സ്ഫോടനതത്ത്വത്തി ന്റെ പ്രതീകമായാണ് വെടിവയ്ക്കുന്നതെന്നും വിശ്വസിയ്ക്കപ്പെടുന്നു.

ഉത്സവങ്ങൾ

എറണാകുളം ക്ഷേത്രത്തിലെ ഉത്സവം മകര മാസത്തിലാണ്. എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഉത്സ വം  തിരുവാതിര ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ഗംഭീര ആനയെഴുന്നള്ളിപ്പും മേളവും വി വിധ കലാപരിപാടികളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു. കൂടാതെ കുംഭമാസത്തിൽ ശിവരാത്രി, ധനു മാസത്തിൽ തിരുവാതിര, എല്ലാ തിങ്കളാഴ്ചകളും,ബുധനാഴ്ചകളും,ശനിയാഴ്ചകളും , പ്രദോഷ വ്രതം തുടങ്ങിയവയും ആചരിച്ചുവരുന്നു.

Address: Durbar Hall Rd, Marine Drive, Ernakulam, Kerala 682011

Phone: 0484 237 0415