കമഴ്ന്നു കിടന്നുറങ്ങുന്നവര്‍ ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

0 2,618

കമഴ്ന്നു കിടന്നുറങ്ങുന്നവര്‍ ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

കമഴ്ന്ന് കിടന്നുറങ്ങുന്നത് ശരീരത്തിന് ഏറെ അപകടകരമാണ്. കമഴ്ന്ന് കിടന്നുറങ്ങുമ്പോള്‍ നമ്മുടെ നട്ടെല്ലിന് അമിതമായി സമ്മര്‍ദം ഉണ്ടാകുകയും അതുവഴി പുറംവേദനയും ഇടുപ്പ് വേദന അനുഭവപ്പെടുകയോ ചെയ്തേക്കാം. കുറച്ച് ശരീര ഭാരം കൂടിയ ആളാണെങ്കില്‍ നട്ടെല്ലിനുള്ള സമ്മര്‍ദ്ദം കൂടുതലാണ്.ഇത് കൂടാതെ മറ്റൊരു കാരണം കൂടിയുണ്ട്.നമ്മുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും.കാരണം നമ്മുടെ പൊസിഷന്‍ തെറ്റായതുകൊണ്ട് പരമാവധി ഓക്സിജന്‍ എടുക്കാന്‍ കഴിയില്ല.

 

കമഴ്ന്ന് കിടന്നുറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.ഇത് ഒട്ടും പറ്റില്ലെങ്കില്‍ കട്ടിയുള്ള തലയണ പാദങ്ങളുടെ അടിയില്‍ വെക്കുന്നത് നല്ലതാവും.അങ്ങനെ ചെയ്യുന്നത് വഴി സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും.ഏറ്റവും അനുയോജ്യമായ രീതി വലതു വശത്തേക്ക് ചെരിഞ്ഞു കിടക്കുന്നതാണ്. പരമാവധി അവയവങ്ങള്‍ക്ക് സമ്മര്‍ദ്ദം കൊടുക്കാതെ വേണം കിടക്കാന്‍.