കക്കയം ഡാമിലെ പെൻസ്റ്റോക്ക് പൈപ്പിന്റെ റോക്കറിൽ നേരിയ വിള്ളൽ

0 666

കോഴിക്കോട് കക്കയം ഡാമിലെ പെൻസ്റ്റോക്ക് പൈപ്പിന്റെ റോക്കർ പൈപ്പിൽ നേരിയ വിള്ളൽ. പെൻസ്‌റ്റോക്കിന് ബലമേകുന്ന മൂന്നു റോക്കർ പൈപ്പുകളാണുള്ളത്. ഇതിൽ രണ്ടു റോക്കറിലാണ് ഇന്ന് രാവിലെ വിള്ളൽ കണ്ടെത്തിയത്. വിള്ളൽ ഉടൻ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാർ. വിള്ളൽ മൂലം പ്രവൃത്തികൾ മുടങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അടുത്ത മഴക്കാലത്തിന് മുമ്പ് പൈപ്പ് മാറ്റിയാൽ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകൂവെന്നാണ് അധികൃതർ പറയുന്നത്.