ലോക്ഡൗണിൽ പൂട്ടിയിട്ട ജ്വല്ലറിയ്ക്കുള്ളിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു

0 1,452

ലോക്ഡൗണിൽ പൂട്ടിയിട്ട ജ്വല്ലറിയ്ക്കുള്ളിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു. കണ്ണൂർ, പയ്യന്നൂരിലെ ജനത ജ്വല്ലറിയെയാണ് പ്രജനനത്തിനുള്ള സുരക്ഷിത കേന്ദ്രമായി പെരുമ്പാമ്പ് കണ്ടെത്തിയത്. വിവരമറിഞ്ഞ വനം വകുപ്പ് പാമ്പിനെ, മുട്ടയുൾപ്പെടെ പരിചരണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി. ലോക്ഡൗൺ പ്രഖ്യാപിച്ച അന്ന് മുതൽ പൂട്ടിയിട്ടതാണ് ഈ ജ്വല്ലറി. വൃത്തിയാക്കാൻ വേണ്ടി, ഉടമ സജിത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് തുറന്നതായിരുന്നു അപ്പോഴാണ് ഈ അപൂർവ ദൃശ്യം കണ്ടത്.പുറകിലെ മുറിക്കുള്ളിൽ 20 മുട്ടകളുമായി പെരുമ്പാമ്പ് അടയിരിക്കുന്നു.
മുറിയുടെ ഒരു കോണിൽ മുട്ടകൾ ചേർത്തുവച്ചിട്ടുണ്ടായിരുന്നു. 25 കിലോ ഭാരമുള്ള പാമ്പിന് 3 മീറ്ററോളം നീളമുണ്ട്. കടയുടമ വിവരം വനം വകുപ്പിനെ അറിയിച്ചു. വൈൽഡ് ലൈഫ് റെസ്ക്യൂവർ പവിത്രൻ അന്നൂക്കാരൻ എത്തി കുടുക്കിട്ട് സാഹസികമായി പാമ്പിനെ പിടികൂടി.