ഇരട്ടി: കാട്ടാന അക്രമത്തിൽ മരണമടഞ്ഞ ആറളം പുനരധിവാസ മേഖലയിലെ രഘുവിന്റെ വീട് ഇരിട്ടി എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ സന്ദർശിച്ചു. യൂണിയൻ ശാഖാ ഭാരവാഹികളായ പി.എൻ. ബാബു, കെ. വി. അജി, ശശി തറപ്പേൽ, പി.ജി. രാമകൃഷ്ണൻ, ചന്ദ്രമതി ടീച്ചർ, എ. എൻ. സുകുമാരൻ, വിജയൻ ചാത്തോത്ത്, ടി. എം. മനോഹരൻ, ത്രി വിക്രമൻ, എം.എസ്. അനീഷ്, എം.ആർ. സജീവൻ, നാരായണ ൻ ഒറ്റപ്ലാക്കൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കുടുംബത്തിന് അരിയും പച്ചക്കറികളും നൽകിയാണ് സംഘം മടങ്ങിയത്.ആറളം ഫാമിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 6ന് എടൂരിൽ നിന്നും ഇരിട്ടിയിലേക്ക് ജനകീയ പ്രതിഷേധ പദയാത്ര നടത്താൻ എസ്എൻഡിപി യൂണിയൻ തീരുമാനിച്ചു.