ഇരിട്ടി: ഇരിട്ടിയില്‍ 2011 ല്‍ ഉദ്ഘാടനം ചെയ്തിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്ത കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടി എസ്എന്‍ഡിപി യുണിയന്റെ നേതൃത്വത്തില്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് നിവേദനം നല്‍കി. ഇരിട്ടിയില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മംഗലാപുരം, ബാംഗളൂര്‍ ഭാഗത്തേക്ക് ദിവസേന രാവിലെ കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കണമെന്നും, തിരുവനന്തപുരം- കണ്ണൂര്‍ ജനശദാബ്ദി കണ്ണൂരില്‍ എത്തുമ്പോള്‍ രാത്രി 11.30 ന് ഇരിട്ടിയിലേക്ക് സര്‍വ്വീസ് ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഭാരവാഹികളായ പി.എന്‍.ബാബു, കെ.വി.അജി, എ.എം. കൃഷ്ണന്‍കുട്ടി, ശാഖാ സെക്രട്ടറിമാരായ രാജു ഇരിക്കൂര്‍, അനൂപ് പനക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. എന്‍ സി പി സംസ്ഥാന സെക്രട്ടറി കെ.കെ. രാജന്‍, ജില്ലാ സെക്രട്ടറി അജയന്‍ പായം എന്നിവരും ഒപ്പമുണ്ടായിരുന്നു.