കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്നേഹ സദസ്സും വീൽചെയർ വിതരണവും

0 502

കണ്ണൂർ :ഓരോ പ്രദേശത്തെയും സാമൂഹിക പുരോഗതിയിലും നിരാലംബർക്ക് കൈത്താങ്ങാവുന്നതിലും സന്നദ്ധ സേവന കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്നും അത്തരം കൂട്ടായ്മകൾ നാടിന് മുതൽക്കൂട്ടാണെന്നും മേയർ അഡ്വ. ടി ഒ മോഹനൻ.കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കക്കാട് വെച്ച് നടന്ന സ്നേഹ സദസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ.ടി ഒ മോഹനൻ. കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടർ മഖ്സൂദ് മക്കുവിന്റെ നേതൃത്വത്തിൽ കക്കാട് പ്രദേശം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ  നിർവ്വഹിച്ചു.

അബ്ദുൽ ഗഫൂർ ബാഖവി വെട്ടത്തൂർ അധ്യക്ഷത വഹിച്ചു.നിരാലംബരായ രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കുമുള്ള വീൽ ചെയർ വിതരണം
ടൗൺ എ എസ് ഐ സി കെ സുജിത്ത് ഉദ്‌ഘാടനം ചെയ്തു.സ്വാമി അമൃത കൃപാനന്ദപുരി,ഫാ.സണ്ണി തോട്ടാപ്പിള്ളി,ഉസ്താദ് ഇബ്രാഹീം മൗലവി മടക്കിമല എന്നിവർ സ്നേഹ സന്ദേശം നൽകി സംസാരിച്ചു.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എ എസ് ഐ സി.കെ സുജിത്ത്, അമർഷാൻ ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടർ അമർഷാൻ എന്നിവർ
വിശിഷ്ടാതിഥികളായിരുന്നു.കോർപ്പറേഷൻ കൗൺസിലർമാരായ പി കൗലത്ത്, ടി രവീന്ദ്രൻ, അസ്ലം ഹുദവി,ഇർഷാദ്,അജ്‌മൽ പി സി,അനസ് കെ പി,സൽഫറാസ് ഗുരുക്കൾ,ആസിഫ് വലിയ തണൽ തുടങ്ങിയവർ പ്രസംഗിച്ചു.