സോക്കര്‍ ബോയ്‌സ് ചാമ്പ്യന്മാരായി

0 356

 

മാനന്തവാടി: മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബിസിനസ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഒന്നാമത് അഖിലകേരള സെവന്‍സ് എംഐബിഎം സോക്കര്‍ ഫെസ്റ്റ് 2023 ല്‍ സോക്കര്‍ ബോയ്‌സ് കമ്മന ചാമ്പ്യന്മാരായി. ഫൈനലില്‍ എമിറേറ്റ്‌സ് എഫ്‌സി പാലമുക്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന സ്‌പോര്‍ട്ടിംഗ് യുണൈറ്റഡിനെഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ്‌സോക്കര്‍ ബോയ്‌സ് കമ്മന ജേതാക്കളായത്.വിജയികളായ സോക്കര്‍ ബോയ്‌സിന് ട്രോഫിയും ക്യാഷ് പ്രൈസ് 25000 രൂപയും നല്‍കി. രണ്ടാം സ്ഥാനം നേടിയ സ്‌പോര്‍ട്ടിംഗ് യുണൈറ്റഡിന് 15000 രൂപയും സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരമായി അജ്‌നാസിനെയും എമര്‍ജിംഗ് പ്ലെയറായി റിസ്വാനെ തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റില്‍ 32 ടീമുകള്‍ പങ്കെടുത്തു