സാമൂഹിക അകലം പാലിക്കാന്‍ ഇങ്ങനെയും ചെയ്യാം; ഇത് കേരള സ്റ്റൈല്‍
വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ ഉപ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്പ്പെടുത്തുമ്ബോഴും അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പുറത്തിറങ്ങാതിരിക്കാവില്ല. കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അനുസരിക്കാന്‍ കേരളത്തിലെ ഒരു വ്യാപാരി കണ്ടെത്തിയ മാര്‍ഗത്തെ കുറിച്ച് ശശി തരൂര്‍ എംപി പങ്ക് വെച്ച ട്വീറ്റ് ഓണ്‍ലൈന്‍ ലോകത്തില്‍ വൈറസ് പ്രതിരോധത്തിന് ആശ്രയിക്കാവുന്ന നൂതന മാര്‍ഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഇദ്ദേഹം ഉപഭോക്താവില്‍നിന്ന് കൃത്യമായ അകലം പാലിക്കുന്നത് എങ്ങനെയെന്ന് നോക്കൂ…ഇതാണ് കേരള സ്റ്റൈല്‍! വ്യാപാരി നടപ്പാക്കിയ മാര്‍ഗത്തിന്റെ ഫോട്ടോ പങ്ക് വെച്ച് ശശിതരൂര്‍ കുറിച്ചു.
ഒറ്റ ദിവസം കൊണ്ട് ട്വീറ്റിന് ലഭിച്ച സ്വീകാര്യത ലൈക്കുകളിലും കമന്റുകളിലും കാണാം. 18,000 ത്തിലധികം പേര് ട്വീറ്റ് ലൈക്ക് ചെയ്തു. 2,800 ലേറെ പേര് റീട്വീറ്റ് ചെയ്തു