സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ – ഗുണഭോക്താക്കൾ മസ്റ്ററിങ് നടത്തണം

0 306

സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ – ഗുണഭോക്താക്കൾ മസ്റ്ററിങ് നടത്തണം

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് ചെയ്തിട്ടില്ലാത്ത പെൻഷന് അർഹതയുള്ളവർക്ക് ഫെബ്രുവരി ഒന്ന് മുതൽ 20 വരെയുള്ള തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് ചെയ്യാവുന്നതാണെന്ന് കേരള ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻസ് വർക്കേഴ്‌സ് ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കിടപ്പ് രോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ് പ്രയോജനപ്പെടുത്താം. മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് അവർ അംഗങ്ങളായ ക്ഷേമനിധി ബോർഡുകൾ മുഖേന ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം.