സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ്റെ ജല സുരക്ഷ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് നെന്മേനി ഗ്രാമ പഞ്ചായത്തിന്

0 575

സുൽത്താൻ ബത്തേരി: സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ്റെ ജല സുരക്ഷ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് നെന്മേനി ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. തൃശൂരിൽ നടന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിൽ നിന്ന് ഭരണ സമിതി നേതൃത്വം അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച എല്ലാവർക്കും കുടിവെള്ളമെന്ന യജ്ഞമേറ്റെടുത്ത് നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് നെന്മേനി ഗ്രാമപഞ്ചായത്ത് അവാർഡിനർഹമായത്.