കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോരാളികൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

0 442

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോരാളികൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡോക്ടർമാർ, ശുചിത്ര തൊഴിലാളികൾ, പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കാണ് കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ നന്ദി അറിയിച്ചത്.

നമ്മളെല്ലാവരും ഒരുമിച്ച് മഹാമാരിക്കെതിരെ പോരാടുന്നതിനേക്കാൾ കൂടുതൽ ദേശസ്നേഹം എന്താണുള്ളത്. കോവിഡിനെതിരായ യുദ്ധത്തിൽ നമ്മുടെ പോരാളികൾ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലും ഇല്ലാതെയാണ് പോരാടുന്നത്. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, രോഗികളെ പരിചരിക്കുന്ന സന്നദ്ധ സേവകർ എന്നിവർക്ക് സുരക്ഷാ കിറ്റിന്‍റെ അപര്യാപ്തയുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി.

‘ലോക്ഡൗണിനെ പിന്തുടരുക, സാമൂഹിക അകലം പാലിക്കുക’. പൊലീസുകാരും ജവാന്മാരും ലോക്ഡൗണിൽ മികച്ച സേവനമാണ് നടത്തുന്നത്. അവശ്യ വസ്തുക്കളുടെ അഭാവത്തിലും ശുചിത്വ തൊഴിലാളികൾ മഹാമാരി പടരാതിരിക്കാൻ സഹായിക്കുന്നു. അവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥരും കഠിനമായി പരിശ്രമിക്കുന്നു.