സൗദിയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

0 894

സൗദിയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

കണ്ണൂര്‍: ഒരു മലയാളി കൂടി സൗദിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. കണ്ണൂര്‍ ചക്കരകല്ല് മാമ്ബ സ്വദേശി പി.സി.സനീഷാണ് റിയാദില്‍ മരിച്ചത്. 37വയസായിരുന്നു. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഷുമൈസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 27 ആയി. ഗള്‍ഫില്‍ കൊവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 127 ആയി.