എ​ന്‍റെ മു​ട്ടു​കാ​ലി​ന്‍റെ ബ​ലം എ​ല്ലി​ല്ലാ​ത്ത നാ​വ് കൊ​ണ്ട് അ​ള​ക്കേ​ണ്ട’: കെ.​എം. ഷാ​ജി​ക്കെ​തി​രേ സ്പീ​ക്ക​ർ

0 660

 

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗ് എം​എ​ൽ​എ കെ.​എം. ഷാ​ജി ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ രം​ഗ​ത്ത്.

ഷാ​ജി​യു​ടെ പ്ര​തി​ക​ര​ണം ബാ​ലി​ശ​മാ​യി​പ്പോ​യി. ഏ​ത് സ്പീ​ക്ക​റും ചെ​യ്യു​ന്ന​തേ ഞാ​നും ചെ​യ്തു​ള്ളൂ. എ​ന്‍റെ മു​ട്ടു​കാ​ലി​ന്‍റെ ബ​ലം എ​ല്ലി​ല്ലാ​ത്ത നാ​വ് കൊ​ണ്ട് ആ​രും അ​ള​ക്കേ​ണ്ടെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

ഷാ​ജി​യു​ടേ​ത് നി​യ​മ​സ​ഭ​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ്. ഷാ​ജി​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ നി​യ​മ​പ​ര​മാ​യി ചെ​യ്യേ​ണ്ട​താ​ണ് ചെ​യ്ത​തെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.