സ്‌പൈസ്‌ജെറ്റ് ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചു

0 512

 

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തി​​െന്‍റ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് റദ്ദാക്കി. മാര്‍ച്ച്‌ 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള വിമാനസര്‍വീസുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്.
സാഹചര്യങ്ങള്‍ സാധാരണനിലയിലെത്തുന്നതോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.

”വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മാര്‍ച്ച്‌​ 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ രാജ്യാന്തര സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു” – സ്‌പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, കൊല്‍ക്കത്ത- ധാക്ക സര്‍വീസ്​ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ചെന്നൈ -കൊളംബോ വിമാന സര്‍വീസ്​ മാര്‍ച്ച്‌ ​25 ന്​ പുനഃരാരംഭിക്കും. ഡല്‍ഹി -ദുബൈ, മുംബൈ -ദുബൈ വിമാന സര്‍വീസുകള്‍ ഏപ്രില്‍ 16 മുതല്‍ പുനഃരാരംഭിക്കുമെന്നും സ്​പൈസ്​ ജെറ്റ്​ വക്താവ്​ അറിയിച്ചു.

വൈറസ് വ്യാപനത്തി​​െന്‍റ പശ്ചാത്തലത്തില്‍ ഗോഎയര്‍, വിസ്​താര എയര്‍ലൈനുകളും സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്​.