സ്പിൻക്ലർ കരാർ:മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി

0 421

സ്പിൻക്ലർ കരാർ:മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി

തിരു:കൊറോണ മഹാമാരിയുടെ മറവിൽ വ്യക്തിവിവരം ചോർത്തിയെടുക്കാൻ അമേരിക്കാസ്ഥാനമായിപ്രവർത്തിക്കുന്ന സ്പിൻക്ലർ എന്ന ഒരു കമ്പനിക്കു കരാർ നല്കിയതിനെക്കുറിച്ചു മുഖ്യമന്ത്രി പിണറായിവിജയൻ വിശദീകരിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കരാർ ഒപ്പിടുന്നതിനു മുമ്പ് കാബിനറ്റ് ചേർന്നിരുന്നുവോയെന്നും കാബിനെറ്റിന്റെ അംഗീകാരത്തോടെയാണോ കരാർ ഒപ്പിട്ടതെന്നും അദ്ദേഹം ചോദിച്ചു കരാറിന് കേന്ദ്രനുമതിയുണ്ടോയെന്നും കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയാണോ കരാർ ഒപ്പിട്ടതെന്നും അനുമതിയില്ലതെ രാജ്യാന്തര കരാർ ഒപ്പിടാൻ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.ഏതൊരു വ്യക്തിയുടെയും അനുവാദമില്ലാതെ ഒരാളുടെ വിവരശേഖരണം നടത്താനും അതൊരു വിദേശകമ്പനിയെ ഏൽപ്പിക്കാനും ആരാണ് മുഖ്യമന്ത്രിക്ക് അധികാരം നൽകിയതെന്നും ലവിലിനെക്കാൾ വലിയ അഴിമതിയാണ് ഇപ്പോൾ ഡാറ്റാ കൈമാറ്റക്കരാറിലൂടെ നടന്നിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്ക് ആ കസേരയിൽ തുടരാൻ അവകാശം നഷ്ട്ടപ്പെട്ടിരിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.