സ്പോർട്സ് സാമഗ്രികൾ നൽകി
ഇരിട്ടി : വന്യജീവി വാരാഘോഷം 2020 നോടനുബന്ധിച്ച് ആറളം വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ ആറളം ഫാം സ്‌കൂളിനായി സ്പോർട്സ് സാമഗ്രികൾ നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഫാം സ്‌കൂൾ പ്രഥമാധ്യാപിക സുലോചന വൈൽഡ് ലൈഫ് വാർഡൻ എ. ഷജിനയിൽ നിന്നും സ്പോർട്സ് സാമഗ്രികൾ ഏറ്റുവാങ്ങി. അസി. വൈൽഡ് ലൈഫ് വാർഡൻ സോളമൻ തോമസ് ജോർജ്ജ് സ്വാഗതവും പി ടി എ പ്രസിഡന്റ് കെ.ബി. ഉത്തമൻ നന്ദിയും പറഞ്ഞു.