സ്പ്രിങ്ക്ലർ വിവാദം :മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടയ്ക്കാത്തോട് ടൗണിൽ പ്രകടനം നടത്തി

0 139

സ്പ്രിങ്ക്ലർ വിവാദം :മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടയ്ക്കാത്തോട് ടൗണിൽ പ്രകടനം നടത്തി

കോവിഡ് വൈറസിന്റെ ഭീതിയിൽ കേരളമുൾപ്പടെ ലോകമെങ്ങും സ്തംഭിച്ചു നിൽക്കുമ്പോൾ തന്റെ മകളുടെ താല്പര്യം സംരക്ഷിക്കാനും വ്യക്തിഗത ലാഭവും നോക്കിയുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളോട് പ്രതിഷേധം അറിയിച്ചുക്കൊണ്ട്
മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്തത്തിന് മറവിൽ മലയാളിയുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനി കൊടുക്കാൻ ശ്രമിച്ച ഒറ്റുകാരൻ പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി അടയ്ക്കാത്തോട് ടൗണിൽ പ്രകടനം നടത്തി. മുഖ്യന്റെ തന്നിഷ്ട പ്രകാരം നടത്തിയ ഈ അഴിമതി വ്യകതികയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് പരിപാടിയിൽ അബ്ദുറഹ്മാൻ ഇ ഐ ഉണർത്തിച്ചു. ഇർഫാൻ, സൻഫീർ, സുഹൈൽ, അർസൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.