ശ്രീ ധർമ ശാസ്താ ക്ഷേത്രം ഇടകടത്തി- SREEDHARMASASTHA TEMPLE EDAKADATHI

SREEDHARMASASTHA TEMPLE EDAKADATHI PATHANAMTHITTA

0 743

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതനമായ ക്ഷേത്രമാണ് ഇടകടത്തി ശ്രീ ധർമ്മശാസ്താ ക്ഷേത്രം. എരുമേലിയിൽ നിന്നും ശബരിമല പാതയിലൂടെ 13 കീലോമീറ്റർ സഞ്ചരിച്ചാൽ മുക്കൂട്ടുതറ വഴി ഇടകടത്തിയിൽ എത്തിച്ചേരാം. ഇടകടത്തി ജംഗ്ഷനിൽ നിന്നും 300 മീറ്റർ അകലെയാണ് ഇടകടത്തി (ആറാട്ടുകടവ്) ശ്രീ ധർമ ശാസ്താ ക്ഷേത്രം. പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പതിനെട്ടാംപടി സ്ത്രീകൾക്കും കയറാവുന്നതാണ്.

മുക്കൂട്ടുതറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുആറാട്ട് നടത്തപ്പെടുന്നതും, ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ തിരുആറാട്ട് നടത്തപ്പെടുന്നതും ക്ഷേത്രത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന പുണ്യനദിയായ പമ്പയിലായതിനാൽ പ്രദേശം ആറാട്ടുകടവ് എന്ന പേരിൽ അറിയപ്പെടുന്നു.

നാരങ്ങാവിളക്ക്എല്ലാ മാസവും ആദ്യവെള്ളിയാഴ്ച, ആയില്യപൂജഎല്ലാമാസവും ആയില്യം നാളിൽ, ശനീശ്വര പൂജഎല്ലാമാസവും അവസാനത്തെ ശനിയാഴ്ച, മേടം വിഷു (കണികാണിക്കൽ), വിശേഷാൽപൂജകൾ, കർക്കിടകംകറുത്തവാവ് ബലിതർപ്പണം, കർക്കിടകംഉത്രംനാൾ മഹാമൃത്യുഞ്ജയഹോമവും ഔഷധസേവയും, ചിങ്ങംചതുർഥി ദിനം വിനായക ചതുർഥി, കന്നിവിജയദശമി (വിദ്യാരംഭം), വൃശ്ചികംകാർത്തികവിളക്കും പൊങ്കാല മഹോത്സവവും, വൃശ്ചികം/ധനുമലപൂജ, മീനംഉത്രം തിരുവുത്സവം ആറാട്ട് എന്നിങ്ങനെ നടത്തിവരുന്നു.

Address: Edakadathy, Kerala 686510

Phone: 097447 39633