തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം-SREE PADMANABHASWAMY TEMPLE
SREE PADMANABHASWAMY TEMPLE THIRUVANANTHAPURAM
കേരളസംസ്ഥാനതലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന പാമ്പിന്റെ പുറത്ത് കിടക്കുന്ന പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ.
ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. തമിഴ് ശൈലിയിൽ നിർമ്മിച്ച ക്ഷേത്ര ത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ് വിഷ്ണു ഭക്തനാ യിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ വീരബാലമാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസന്മാർ എന്നറിയപ്പെട്ടു. ഇന്നും തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രം.
ഐതിഹ്യം
മതിലകം രേഖകളിൽ പരാമർശിയ്ക്കുന്ന ഐതിഹ്യപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകര മുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമാ യതാണ്‌ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സ നുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട് മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിയ്ക്ക് നിത്യവും ലഭ്യമാകണമെന്ന് മുനി പ്രാർഥിച്ചു. തന്നോട് അപ്രിയമായി പ്രവർ ത്തിയ്ക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന് ബാലൻ സമ്മതിക്കുകയും ചെയ്തു. പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിയ്ക്കുമായിരുന്നു. ക്രമേണ അത് അനിയ ന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതുകൈ കൊണ്ട് ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട് അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻകാട് തേടി യാത്ര തുടർന്നു. ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്. ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർ ശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻ കാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു അതിനിടെയിൽ തൃപ്രയാറിലെത്തിയപ്പോൾ ഭഗവാൻ അത് ശുചീന്ദ്രം സ്ഥാണുമാലയ പ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.
ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കി ടയിലെ വിശ്രമവേളയിൽ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിയ്ക്കുന്നതു കാണാൻ ഇടവന്നു. ഞാൻ നിന്നെ അനന്തൻകാട്ടിലേയ്ക്ക് വലിച്ചെറിയും എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻ കാട്ടിലേക്ക് പോകുകയും, അവിടെ അനന്തശയനത്തിൽ സാക്ഷാൽ പത്മനാഭസ്വാമി പള്ളികൊള്ളുന്ന ദൃശ്യം ദർശനം ലഭിയ്ക്കുകയും ചെയ്തു. മുനി പിന്നീട് ഭഗവദ്ദർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിയ്കകു മുന്നിൽ പ്രത്യക്ഷ പ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ് തിരുവല്ലത്തും, പാദങ്ങൾ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഇന്ന് മൂന്നിടത്തും ക്ഷേത്രങ്ങളുണ്ട്. ഭഗവദ്സ്വരൂപം പൂർണമായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലിപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശിക്കാ നാകണമെന്ന് പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയെന്നു ഐതിഹ്യം പറയുന്നു.. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി കർമങ്ങൾ ആരംഭിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിലുള്ള അനന്തപുര തടാകക്ഷേത്രം ആണ് ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് കരുതുന്നവരുണ്ട്.
ബി നിലവറയും ശ്രീബലരാമനും
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീബലരാമൻ ഭാരതവർഷം മുഴുവൻ പ്രദക്ഷിണമായി സഞ്ചരിച്ച് തീർത്ഥ സ്നാനം ചെയ്തതായി ശ്രീമദ്ഭാഗവതം (ദശമസ്കന്ധം 79: 18) പറയുന്നു. കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം വിഷ്ണു സാന്നിധ്യമുള്ള തിരുവനന്തപുരത്ത് (ഫכൽഗുനം) വന്ന് പദ്മതീർത്ഥത്തിൽ സ്നാനം ചെയ്ത് പശുക്കളെ ദാനം ചെയ്തുവെന്നും പുരാണം വിവരിയ്ക്കുന്നു.
ഭഗവാൻ ബലരാമന്റെ ആഗമനവുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രചാരമുള്ള കഥ ഇപ്രകാരമാണ്: ദ്വാപരയുഗത്തിൽ തന്നെ തിരുവനന്തപുരത്ത് പദ്മനാഭ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇവിടെ പദ്മനാഭവിഗ്രഹമോ ക്ഷേത്രമോ ഇല്ലായിരുന്നു. തിരുവനന്തപുരം അന്ന് അനന്തൻകാടെന്ന വനം ആയിരുന്നു. വനത്തിനുള്ളിലാണ് പദ്മതീർത്ഥക്കുളം സ്ഥിതി ചെയ്തിരുന്നത്. പദ്‌മതീർത്ഥത്തിൽ സ്നാനം ചെയ്ത ശേഷം ബലരാമൻ കുളക്കരയിൽ വച്ച് ഗോദാനം ചെയ്തു. വളരെക്കാലമായി ബലരാമന്റെ ആഗമനം കാത്തിരുന്ന ദേവന്മാരും സിദ്ധന്മാരും മുനികളും അദ്ദേഹത്തെ കാണാൻ എത്തി. അവരെ ആലിംഗനം ചെയ്‌തു സ്വീകരിച്ച ഭഗവാൻ വേണ്ട വരം ചോദിക്കാമെന്ന് പറഞ്ഞു. സാമ്രാജ്യമോ സ്വർഗ്ഗമോ എന്നല്ല സാക്ഷാൽ വൈകുണ്ഠ ലോകം പോലും വേണ്ടെന്ന് പറഞ്ഞ ആ മഹാഭാഗവതന്മാർ തങ്ങൾക്ക് ഭഗവദ്ദർശനം ലഭിച്ച പദ്മതീർത്ഥക്കരയിൽ ഭഗവാനെ മാത്രം സ്മരിച്ചും നാമ സങ്കീർത്തനം ചെയ്തും കഴിയാനാണ് മോഹമെന്നും പറഞ്ഞു. അങ്ങനെ ആകട്ടേ എന്ന് ബലരാമൻ അനുഗ്രഹിച്ചു.
ബലരാമൻ ഗോദാനം ചെയ്ത സ്ഥാനത്താണ് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ചുറ്റ മ്പലത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗം സ്ഥിതി ചെയ്യുന്നത്. ഈ ഭാഗം മഹാഭാരതക്കോൺ എന്നാണ് അറിയപ്പെടുന്നത്. എ നിലവറയും ബി നിലവറയും സ്ഥിതി ചെയ്യുന്നത് മഹാ ഭാരതക്കോണിലാണ്. അവതാരപുരുഷൻ ഗോദാനം ചെയ്ത സ്ഥാനത്ത് ഐശ്വര്യം കളിയാടും എന്നതു കൊണ്ടു തന്നെ ആയിരിക്കണം ക്ഷേത്ര സമ്പത്തിന്റെ സിംഹഭാഗവും സൂക്ഷിക്കുന്ന എ നിലവറ മഹാഭാരതക്കോണിൽ സ്ഥാപിക്കപ്പെട്ടത്. ബലരാമസ്വാമിയുടെ അനുഗ്രഹം ലഭിച്ച ദേവന്മാരും സിദ്ധന്മാരും മുനികളും ബി നിലവറയിൽ തപസ്സു ചെയ്യുന്നു എന്നാണ് വിശ്വാസം . പണ്ട് മഹാഭാരതക്കോണിൽ ക്ഷേത്രം വകയായി മഹാഭാരത പാരായണം നടന്നിരുന്നു.
ബി നിലവറയുടെ അടിയിൽ ശ്രീപത്മനാഭസ്വാമിയുടെ ചൈതന്യപുഷ്ടിക്കായി ശ്രീചക്രം സ്ഥാപിച്ചിട്ടുണ്ട്. ആദിശേഷപാർഷദന്മാരായ നാഗങ്ങൾ ഈ നിലവറയ്ക്കുള്ളിൽ ഉണ്ടത്രേ. കൂടാതെ കാഞ്ഞിരോട്ടു യക്ഷിയമ്മ തെക്കേടത്തു നരസിംഹസ്വാമിയെ സേവിച്ച് നിലവറയ്ക്കു ള്ളിൽ വസിയ്ക്കുന്നെന്നും പറയപ്പെടുന്നു.ഈ നിലവറയുടെ സംരക്ഷകൻ ശ്രീ നരസിംഹ സ്വാമിയാണ്. നിലവറയുടെ കിഴക്കേ ഭിത്തിയിലുള്ള സർപ്പച്ചിഹ്നം അപായ സൂചന ആണത്രേ. 2011 ഓഗസ്റ്റ് മാസം ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം ഈ നിലവറ തുറക്കാൻ പാടി ല്ലെന്ന ഭക്തജനങ്ങളുടെ വിശ്വാസം ശരി വയ്ക്കുകയും ഈ അറ നിരോധിതമേഖല ആണെന്നു വിധിക്കുകയും ചെയ്തു. ഈ നിലവറ തുറക്കുന്നതു ശ്രീപത്മനാഭസ്വാമിയുടെ ഉഗ്രകോപം ക്ഷണിച്ചു വരുത്തും എന്നും ദൈവജ്ഞന്മാർ മുന്നറിയിപ്പു നല്കി. ബി നിലവറ യാതൊരു കാരണവശാലും തുറക്കാൻ പാടില്ലെന്നു നിർദ്ദേശിച്ചുകൊണ്ടു തൃശ്ശൂർ നടുവിൽമഠം മൂപ്പിൽ സ്വാമിയാരും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരുമായ ശ്രീ മറവ ഞ്ചേരി തെക്കേടത്തു നീലകണ്ഠ ഭാരതികൾ ക്ഷേത്ര ഭരണസമിതി ചെയർപേഴ്സനും എക്സി ക്യൂട്ടിവ് ഓഫിസർക്കും ഫെബ്രുവരി 8, 2016 നു കത്തയച്ചു.കൂടാതെ മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാരും ക്ഷേത്രത്തിലെ രണ്ടാമത്തെ പുഷ്‌പാഞ്‌ജലി സ്വാമിയാരുമായ ശ്രീ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥർ ബി നിലവറ തുറക്കുന്നതിനെതിരെ 2018 മേയ് മാസം കാസർകോട് മുതൽ തിരുവനന്തപുരം വരെ രഥയാത്ര നടത്തി. രഥയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ബ്രാഹ്മണരുടെ കുലപതിയായ ആഴ്വാഞ്ചേരി തമ്പ്രാക്കൾ ബി നിലവറ തുറക്കരുതെന്നും വിശ്വാസങ്ങളെ മാനിക്കണമെന്നും ആഹ്വാനം ചെയ്തു.
ബി നിലവറ തുറക്കാൻ പാടില്ലെന്നാണ് വിശ്വാസമെങ്കിലും അതിനു മുന്നിൽ അതിലേയ്ക്ക് നയിക്കുന്ന ഒരറയുണ്ട്. ഈയറയിൽ വെള്ളിക്കട്ടികൾ, വെള്ളിക്കുടങ്ങൾ ഉൾപ്പെടെ പല അമൂല്യ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഈയറ 1931-ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിൻറെ കൽപ്പന അനുസരിച്ച് തുറന്നിട്ടുണ്ട്. ഉത്രാടം തിരുനാൾ മഹാരാജാവിന്റെ കാലത്തും ഇതു പല ആവശ്യങ്ങൾക്കുമായി തുറന്നിട്ടുണ്ട്.
പതിനേഴാം നൂറ്റാണ്ടിൽ വേണാടിന്റെ പലഭാഗങ്ങളും ആക്രമിച്ച് കീഴ്‌പ്പെടുത്തിയ മുകിലൻ നെയ്തശ്ശേരിപ്പോറ്റി ഊരാളൻ ആയുള്ള ബുധപുരം ഭക്‌തദാസപ്പെരുമാൾ ക്ഷേത്രം കൊള്ളയടിച്ചു നശിപ്പിച്ചു. തുടർന്ന് മുകിലൻ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ തീരുമാനിച്ചു. വേണാട്ടു രാജകുടുംബത്തോടു കൂറും ഭക്തിയുമുള്ള മണക്കാട്ടെ പഠാണികളായ മുസ്ലീങ്ങളാണ് മുകിലനെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്.
ഒരിക്കൽ, രാമവർമ്മ മഹാരാജാവിന്റെ സീമന്തപുത്രനും അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ മുഖ്യശത്രുവുമായ പത്മനാഭൻ തമ്പി തന്റെ പടയുമായി തിരുവനന്തപുരത്ത് വന്നു. ശ്രീവരാഹത്ത് താമസിച്ച അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ നിക്ഷേപം കൊള്ളയടിക്കാൻ കിങ്കരന്മാരെ നിയോഗിച്ചു. എന്നാൽ നൂറുകണക്കിന് ദിവ്യനാഗങ്ങൾ പ്രത്യക്ഷപ്പെട്ട് തമ്പിയുടെ കിങ്കരന്മാരെ വിരട്ടിയോടിച്ചു. ഈ സംഭവത്തിൽ നിന്ന് ശ്രീപത്മനാഭസ്വാമിയുടെ തിരുവുള്ളമെന്തെന്ന് മനസ്സിലാക്കിയ പള്ളിച്ചൽപ്പിള്ളയും നാട്ടുകാരും പത്മനാഭൻ തമ്പിയുടെ ശ്രമത്തെ ചെറുത്തു തോൽപ്പിച്ചു. 1933-ൽ തിരുവനന്തപുരം സന്ദർശിച്ച എമിലി ഗിൽക്രിസ്റ്റ് ഹാച്ച് തന്റെ പുസ്തകത്തിൽ കല്ലറകളെ സംബന്ധിച്ച് ഒരു കാര്യം പറയുന്നുണ്ട്. 1908 ൽ കല്ലറ തുറക്കാൻ ശ്രമിച്ചവർ മഹാസർപ്പങ്ങളെക്കണ്ടു ഭയന്നു പ്രാണനും കൊണ്ടോടിയതായി അവർ വെളിപ്പെടുത്തുന്നു
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ആറു നിലവറകളിൽ അഞ്ചും അമൂല്യവസ്തുക്കൾ സൂക്ഷിയ്ക്കുന്ന സ്ട്രോങ്റൂമുകളാണ്. എന്നാൽ ആറാമത്തെ നിലവറയായ ബി നിലവറ ഒരു സ്ട്രോങ്റൂമല്ല. മറിച്ചതു ദേവചൈതന്യവും ആയി അഭേദ്യബന്ധം ഉള്ള ഒരു പവിത്രസ്ഥാനമാണ്.
ഭരണസംവിധാനം
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവിതാംകൂർ മഹാരാജാവ് അടങ്ങുന്ന ഭരണസ മിതിയുടെ പേരായിരുന്നു എട്ടരയോഗം. നടുവിൽ മഠത്തിലെയോ മുഞ്ചിറ മഠത്തിലെയോ പുഷ്പാഞ്ജലി സ്വാമിയാർ, കൂപക്കരപ്പോറ്റി , വഞ്ചിയൂർ അത്തിയറപ്പോറ്റി, കൊല്ലൂർ അത്തിയറപ്പോറ്റി, മുട്ടവിളപ്പോറ്റി, നെയ്തശ്ശേരിപ്പോറ്റി, കരുവാ പോറ്റി, ശ്രീകാര്യത്തു പോറ്റി, പള്ളിയാടി കരണത്താകുറുപ്പ് എന്നിവരാണു മറ്റംഗങ്ങൾ.
എന്നാൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഇവരിൽ നിന്നും ഭരണം പൂർണ്ണമായും പിടിച്ചെടുക്കുകയും ഇത്നെ ഒരു ഉപദേശക സമതി മാത്രമായി ചുരുക്കുകയും ചെയ്തു
ക്ഷേത്രത്തിൽ എത്തിചേരാൻ
തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്
Address: West Nada, Fort, East Fort, Pazhavangadi, Thiruvananthapuram, Kerala 695023
