തിട്ടയിൽ ബാലൻ നായരുടെ നിര്യാണത്തിൽ ശ്രീ കൊട്ടിയൂർ പെരുമാൾ സേവാ സംഘം അനുശോചിച്ചു
കഴിഞ്ഞ 12 വർഷക്കാലത്തിൽ അധികമായി ശ്രീ കൊട്ടിയൂർ ദേവസ്വത്തിന്റെ ഭരണ സമിതി ചെയർമാൻ ആയിരുന്ന തിട്ടയിൽ ബാലൻ നായരുടെ നിര്യാണത്തിൽ ശ്രീ കൊട്ടിയൂർ പെരുമാൾ സേവാ സംഘം അനുശോചനം രേഖപ്പെടുത്തുകയും സംഘത്തിന് വേണ്ടി പുഷ്പ ചക്രം അർപ്പിക്കുകയും ചെയ്തു.
പ്രസിഡന്റ് പി.ആർ ലാലു അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എൻ പ്രശാന്ത്, കെ കുഞ്ഞിരാമൻ ,പി എം പ്രേംകുമാർ ,ഗോപാലൻ മാസ്റ്റർ,അർജുനൻ ,വത്സചന്ദ്രൻ എന്നിവർ പങ്കെടുത്തു