ശ്രീ​ല​ങ്ക​ന്‍ പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു; ഏ​പ്രി​ല്‍ 25ന് ​തെ​ര​ഞ്ഞെ​ടു​പ്പ്

0 92

 

 

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഗോ​താ​ബ​യ രാ​ജ​പ​ക്സെ പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു. പാ​ര്‍​ല​മെ​ന്‍റി​ന് ആ​റു മാ​സം കൂ​ടി കാ​ല​വ​ധി​ശേ​ഷി​ക്കെ​യാ​ണ് നടപ‌ടി. ഏ​പ്രി​ല്‍ 25ന് ​രാ​ജ്യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും പ്ര​ഖ്യാ​പി​ച്ചു.

2015 സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നാ​ണ് നി​ല​വി​ലെ പാ​ര്‍​ല​മെ​ന്‍റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​നു​ള്ള ഏ​റ്റ​വും ചു​രു​ങ്ങി​യ കാ​ല​യ​ള​വാ​യ നാ​ല​ര​വ​ര്‍​ഷം ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി പൂ​ര്‍​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ഗോ​താ​ബ​യ ത​ന്‍റെ സ​ഹോ​ദ​ര​നാ​യ മ​ഹി​ന്ദ രാ​ജ​പ​ക്സെ​യെ കാ​വ​ല്‍​മ​ന്ത്രി​സ​ഭ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചി​രു​ന്നു. മാ​ര്‍​ച്ച്‌ 12 മു​ത​ല്‍ 19 വ​രെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാം. 225 അം​ഗ പാ​ര്‍​ല​മെ​ന്‍റി​ല്‍ മ​ഹി​ന്ദ രാ​ജ​പ​ക്സെ അ​ധി​കാ​രം പി​ടി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. മേ​യ് 14-ന് ​പു​തി​യ പാ​ര്‍​ല​മെ​ന്‍റ് ആ​ദ്യ​യോ​ഗം ചേ​രും.