അതിഥി തൊഴിലാളികൾക്ക് മാത്രമായി S R M റോഡ് കൂട്ടായ്മയുടെ കൈത്താങ്ങ്

0 496

അതിഥി തൊഴിലാളികൾക്ക് മാത്രമായി S R M റോഡ് കൂട്ടായ്മയുടെ കൈത്താങ്ങ്

എസ് ആർ എം റോഡ് കൂട്ടായ്മ COVID-19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ കിറ്റ് വിതരണം വ്യാപാരി വ്യവസായി സമിതി സിറ്റി യൂണിറ്റ് ട്രഷററും, WAKE പട്രോണും കൂടിയായ ശ്രീ എ കെ ഖാലിദ് അവർകളുടെ കീഴിൽ നടത്തി. ശ്രീ കെ പി അബ്ദുൽ അസീസ്, വ്യാപാരി വ്യവസായി സമിതി സിറ്റി യൂണിറ്റ് ജോയിന്റ് സെക്രട്ടറി അൻവർ ഒ എസ്, WAKE ജനറൽ സെക്രട്ടറി എം എം എ സലാം, WAKE വൈസ് പ്രസിഡന്റ് റാസി തളങ്കര, യുവ നേതാവ് ഷൻഹ.P.B, അനീഷ്.c.k എന്നിവർ ചേർന്നു കിറ്റുകൾ അന്യ സംസ്ഥാന തൊഴിലാളികളായ അതിഥികൾക്ക് നൽകി. ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ വിശപ്പകറ്റാൻ വേണ്ടി വെൽഫയർ അസോസിയേഷൻ ഓഫ് കാസറഗോഡ് എറണാകുളം-WAKE ദീർഘവീക്ഷണവും കരുതലും മനസ്സിലാക്കി കാസറഗോഡ് കൂട്ടായ്മ 35 ദിവസത്തോളം 600 ൽ അധികം ആളുകൾക്ക് എസ് ആർ എം റോഡ് കൂട്ടായ്മയുടെ കീഴിൽ ഭക്ഷണപ്പൊതി നൽകി വരുന്നു. ഇങ്ങനെ കൊടുത്തു വരുന്നതിനിടയിലാണ് 500 ഓളം കിറ്റുകൾ കൊടുക്കുവാനുള്ള നടപടികൾ ഒരുക്കിയത്. വ്രതാനുഷ്ടാനത്തിന്റെ നാളിൽ പുണ്യമായ കർമത്തിന് പലരുടെയും അകമഴിഞ്ഞ സഹായം കൂടി ഉണ്ടായിട്ടുണ്ട്.