സൈൻ ബോർഡുകൾ പുനഃസ്ഥാപിക്കാതെ ഉപേക്ഷിച്ച് കെ എസ് ഇ ബി

0 645

പേരാവൂർ: കൊട്ടംചുരത്തു നിന്നും പേരാവൂരിലേക്ക് പോകുന്ന റോഡിലെ രണ്ടാമത്തെ വളവിൽ സ്‌ഥാപിച്ചിരുന്ന സൈൻ ബോർഡുകൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. കെ എസ് ഇ ബി കേബിൾ കുഴി എടുക്കുന്നതിന്റെ ഭാഗമായി സൈൻ ബോർഡുകൾ എടുത്ത് മാറ്റുകയും തിരികെ പുനഃസ്‌ഥാപിക്കാതെ വഴി അരികിലെ പറമ്പിലേക്ക് ഉപേക്ഷിക്കുകയും ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

രാത്രികാലങ്ങളിൽ അപകട സാധ്യത വളരെ കൂടുതലുള്ള വളവുകളിൽ ഒന്നാണ് കൊട്ടംചുരം-പേരാവൂർ റോഡ്. കെ എസ് ഇ ബിയുടെ ഇത്തരമൊരു അനാസ്ഥ വലിയൊരു അപകടം വിളിച്ചു വരുത്തിയേക്കാമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.