എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ, പൊതു പരീക്ഷ മാർച്ച് 9 മുതൽ

0 280

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയും പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.27ന് രാവിലെ 9.45ന് മലയാളം ഒന്നാംപേപ്പർ, ഉച്ചയ്‌ക്ക് 2ന് മലയാളം സെക്കൻഡ്, 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി, മാർച്ച് ഒന്നിന് രാവിലെ 9.45ന് ഫിസിക്‌സ്, ഉച്ചയ്‌ക്ക് 2.30ന് കെമിസ്ട്രി, 2ന് രാവിലെ 9.45ന് സോഷ്യൽ സയൻസ്, ഉച്ചയ്‌ക്ക് 2ന് ബയോളജി, 3ന് രാവിലെ 9.45ന് ഗണിതം എന്നിങ്ങനെയാണ് ടൈംടേബിൾ. ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും.