എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ ഫലങ്ങൾ ഈ മാസം അവസാനം:വിദ്യാഭ്യാസ വകുപ്പ്

0 1,054

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ ഫലങ്ങൾ ഈ മാസം അവസാനം:വിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ ഫലങ്ങൾ ഈ മാസം അവസാനം പ്രസിദ്ധീകരിക്കുംമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷകളുടെ മൂല്യനിർണയം ഈയാഴ്ച്ച പൂർത്തിയാകുമെന്നും തുടർന്ന് ഒരാഴ്ചക്കകം ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂലൈ ആദ്യവാരം തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാരിന്റെ തീരുമാനം.
ഹോട്ട്സ്പോട്ട് കണ്ടേൻ മെന്റ് സോണിലെ ചില മേഖലകളിൽ അധ്യാപകർ എത്താത്തതിനാൽ മൂല്യനിർണയം തടസ്സപ്പെട്ടിരുന്നു എങ്കിലും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാർക്ക് രേഖപ്പെടുത്തലും ഇതോടൊപ്പം നടക്കുന്നുണ്ട്.