ഓൺലൈൻ പഠന സൗകര്യമൊരുക്കി അടയ്ക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്ക്കൂൾ

0 1,769

ഓൺലൈൻ പഠന സൗകര്യമൊരുക്കി അടയ്ക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്ക്കൂൾ

അടക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ അധ്യാപകരുടെയും പി.ടി എ യുടെയും നേതൃത്യത്തിൽ നരിക്കടവ് മേഖലയിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിനായി  ടി വി സംഘടിപ്പിച്ചു നൽകി.
പി. ടി എ പ്രസിഡൻ്റ് സാബു പാറക്കൽ ടെലിവിഷൻ വിദ്യാർത്ഥിയുടെ കുടുംബത്തിനു കൈമാറി. MPTA പ്രസിഡൻ്റ് ജിൻസി തട്ടാരടിയിൽ, അധ്യാപകരായ മനു ലൂക്കോസ്, മഞ്ജുള എ, ജോസ് സ്റ്റീഫൻ എന്നിവർ സംബന്ധിച്ചു.