കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസികാരോഗ്യം പകര്‍ന്ന് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍

0 1,052

കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസികാരോഗ്യം പകര്‍ന്ന് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍

 

കഴിഞ്ഞ ആറ് മാസമായി വീടുകളിലായിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മക്കളോടൊപ്പമായിരിക്കുന്ന മാതാപിതാക്കള്‍ക്കും മാനസികാരോഗ്യം പകരുക എന്ന ലക്ഷ്യത്തോടെയാണ് മാനസികാരോഗ്യദിനാചരണം സംഘടിപ്പിച്ചത്. പ്രശസ്ത ക്ളിനിക്കല്‍ സൈക്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. മനോജ് കുമാര്‍ ‘മാനസിക വെല്ലുവിളികള്‍ എങ്ങനെ നേരിടാം’ എന്ന വിഷയത്തില്‍ ക്ളാസെടുത്തു.

രക്ഷിതാവും മുന്‍ അധ്യാപികയുമായ എം കെ അന്നമ്മ, രക്ഷിതാക്കളായ രശ്മി സുജിത്ത്, ജോയിസി ബിനോയി, വിജി തങ്കച്ചന്‍ എന്നിവര്‍ മാതാപിതാക്കളുടെ ആശങ്കകള്‍ പങ്കുവെച്ചു. വിദ്യാര്‍ത്ഥികളായ ക്രിസ്റ്റി ബിജു, അബിന ദാസ്, അയോണ മാത്യു, കാര്‍ത്തിക് പ്രദീപ്, ജിസ് വര്‍ഗ്ഗീസ് എന്നിവര്‍ അവരുടെ കൊറോണക്കാലത്തെ വീട്ടനുഭവങ്ങള്‍ പങ്കുവെച്ചു.തുടര്‍ന്ന് കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി അവരുടെ അഭിരുചികളും കഴിവുകളും പ്രകടിപ്പിക്കാന്‍ അവസരം നല്‍കി.ഓണ്‍ലൈനായി നടന്ന പരിപാടികള്‍ക്ക് അധ്യാപികമാരായ ദിവ്യ തോമസ്, റീന ഇരുപ്പക്കാട്ട്, സീന ഇ എസ് എന്നിവര്‍ നേതൃത്വം നല്‍കി.