കമ്യൂണിറ്റി കിച്ചണിലേക്ക് അവശ്യസാധനങ്ങളുമായി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ലോക്ഡൗണ്‍ കാലത്തെ വിശക്കുന്നവന്റെ ആശ്രയമായ കമ്യൂണിറ്റി കിച്ചണിലേക്ക് അരിയും മറ്റ് അവശ്യ വസ്തുക്കളും നല്‍കി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാതൃകയായി. സ്കൂള്‍ മാനേജര്‍ റവ. ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര, ഹെഡ്മാസ്റ്റര്‍ എം വി മാത്യുമാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ ഗീവര്‍ഗ്ഗീസ് എന്‍ ഐ എന്നിവര്‍ ചേര്‍ന്ന് കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന് ഭക്ഷ്യ സാധനങ്ങൾ കൈമാറി. ഇതിനുമുമ്പും അധ്യാപകരുടെ നേതൃത്വത്തില്‍ സ്കൂളിലെ പാവപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് കൊടുത്തിട്ടുണ്ട്. മെമ്പര്‍മാരായ തങ്കമ്മ സ്‌കറിയ, ജാന്‍സി തോമസ് , സിഡിഎസ് പേഴ്സന്‍സ്, ടൈറ്റസ് പി സി എന്നിവര്‍ സന്നിഹിതരായിരുന്നു.