സെയിന്റ് തോമസ് മാർത്തോമാ പള്ളി, മുളക്കുഴ- ST.THOMAS MARTHOMA CHURCH MULAKUZHA

ST.THOMAS MARTHOMA CHURCH MULAKUZHA

0 417

മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനത്തിൽ പെട്ട ഒരു ദേവാലയമാണ് ‘സെയിന്റ് തോമസ് മാർത്തോമാ പള്ളി. മുളക്കുഴയിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനത്തിലെ നവീനവും പ്രകതിയോട് ഇണങ്ങി നിൽകുന്നതുമായുള്ള നിർമ്മാണ ശൈലിയോട് കൂടെയുള്ള ഒരു വലിയ പള്ളിയായ ഈ ദേവാലയത്തിൽ 340 കുടുംബങ്ങളാണ് ഉള്ളത്. 2017-ആം ആണ്ടിൽ ഭദ്രാസനത്തിലെ ശീതീകരിച്ച ഒരേഒരു പള്ളി ആണ് ഇത്.

ചരിത്രം

1899 വരെ ഈ പ്രദേശത്തെ ക്രൈസ്തവർ പുത്തൻകാവ് സെയിന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലാണ് കൂടിവന്നിരുന്നത്. മലങ്കര സഭയിൽ നവീകരണ ആശയങ്ങൾ ആലയ ടിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1900ൽ മുളക്കുഴയിൽ നിന്നുള്ള ഒരു വിഭാഗം ചെക്കോട്ടു ആശാൻറെ നിർദ്ദേശ പ്രകാരം സമീപത്തെ ഒരു കുന്നും ചരിവിൽ 140 രൂപയ്ക്കു (400 രാശി) മുട്ടത്തിൽ ശ്രീ. മാത്തൻ യോഹന്നാനിൽ നിന്ന് സ്ഥലം വാങ്ങിക്കുകയും മലയിൽ ഏഴിക്കകത്തു ശ്രീ. ചെറിയാൻ വര്ഗീസ്, ചെമ്പൻചിറ തെക്കതിൽ (മണ്ണിൽ) ശ്രീ. കൊച്ചിയപ്പ കുര്യാൻ, തുണ്ടു പുറയേടത്തിൽ (പീടികയിൽ) ശ്രീ. വർക്കി കൊരുത്, ചാക്കാലയിൽ ശ്രീ. കോശി ചെറി യാൻ, പുലിപ്പുറത്തേക്കത്തിൽ ശ്രീ. ചാക്കോ ചാക്കോ, മലയിൽ തൊട്ടുകര ശ്രീ. വറീത് മാത്തൻ, കുഴി യിൽകിഴക്കേതിൽ ശ്രീ. വര്ഗീസ് മാത്തൻ എന്നിവരുടേയ പേരിൽ ആധാരം രജിസ്റ്റർ ചെയുക യും ചെയ്തു. പിന്നിട് 30 വർഷത്തോളം ഈ സ്ഥലത്തു ഓലമേഞ്ഞ ഷെഡിൽ വിശ്വാ സികൾ ആരാധിച്ചു പൊന്നു.മുട്ടത്തിൽ പള്ളി എന്നായിരുന്നു അന്ന് ഈ പള്ളിയുടെ പേര്. 1901ൽ ആദ്യമായി ഇവിടെ കുർബാന അനുഷ്ഠിച്ച ആരാധന ആരംഭിച്ചു. 1913ൽ അഭിവന്ദ്യ തീത്തോസ് ദ്വിതീയൻ മേത്രപോലിത്താ തിരുമേനിയുടെ കല്പന പ്രകാരവും കാർമ്മികത്വത്തിലും വിശുദ്ധ തോമാ ശ്ലീഹായുടെ നാമധേയത്തിൽ സെയിന്റ് തോമസ് മാർത്തോമാ പള്ളി എന്ന് നാമകരണം ചെയ്തു പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ചു, പിന്നിട് കാലാനുസൃതമായി പണിഞ്ഞു കൊണ്ട് ഇവിടെ കൂട്ടായ്മ തുടരുകയും ചെയ്തു. 1932, 1943, 1970, 2012, 2015 എന്നീ വർഷങ്ങളിൽ ഈ പള്ളിയും അതിന്റെ പരിസരവും വിപുലീകരിച്ചു. 2017ൽ പണിത പള്ളിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. 2010ൽ ഈ ഇടവക ശതാബ്ദി ആഘോഷിച്ചു.

1993ൽ ഇടവകഅംഗമായ കരുണാകുന്നേൽ (കളിയ്ക്കൽ തെക്കതിൽ) തോമസ് ജോർജ് കശീശ്ശാ, തോമസ് മാർ തിമൊഥെയൊസ്‌ എന്ന പേരിൽ സഭയുടെ മേല്പട്ടസ്ഥാനത്തേക്കു ഉയർത്തപ്പെട്ടു. ഇദ്ദേഹം കെ. ൻ. ജോർജ് കശീശയുടെ മകൻ ആണ്‌. മറ്റു അനേകർ പട്ടത്വ ശുശ്രുഷയിലും സുവിശേഷ വേലയിലും സ്തുത്യർഹമായ സേവനം ചെയുന്നു.

പോക്ഷണ സംഘങ്ങളും സ്ഥാപനങ്ങളും

ഈ ഇടവകയിൽ 12 പ്രാര്ഥനക്കുട്ടങ്ങളായി 340ൽ പരം കുടുംബങ്ങൾ ആണ് ഉള്ളത്. ഇടവക യുടെ പോക്ഷണ സംഘങ്ങളായി പ്രവർത്തിക്കുന്നവ ഇവാ ആണ്: ഇടവക മിഷൻ, സൺഡേ സ്കൂൾ, സേവികാ സംഘം, ഗായക സംഘം, യുവജന സഖ്യം, സീനിയർ സിറ്റിസൺ ഫോറം, വികസന സംഘം, മധ്യ വർജ്ജനസംഘം, ഇവയെല്ലാം സഭയുടെ ധൗത്യനിർവഹണത്തിനും സമൂഹത്തിന്റെ നന്മക്കയും വേണ്ടി പ്രവർത്തിക്കുന്നു. ഇടവകയുടെ ഭരണത്തിൻ കീഴിൽ പകൽവീട്, സ്വയംപര്യപാത സുസ്ഥിരതയിലേക്കു ഒരു സ്വയംസഹായ നിർമ്മാണ യൂണിറ്റും, മഴവെള്ള സംഭരണിയും, പച്ചക്കറി തോട്ടവും തുടങ്ങാതിന്നു തയാറെടുക്കുന്നു

 

വിലാസം: 689505,, Main Central Road, Mulakuzha, Kerala 689505

ഫോൺ: 094960 31738