കിഫ്ബിയില്‍നിന്ന് അഞ്ചുകോടി : കൂത്തുപറമ്ബ് നഗരസഭാ സ്റ്റേഡിയം നവീകരണം അന്തിമഘട്ടത്തില്‍

0 137

കിഫ്ബിയില്‍നിന്ന് അഞ്ചുകോടി : കൂത്തുപറമ്ബ് നഗരസഭാ സ്റ്റേഡിയം നവീകരണം അന്തിമഘട്ടത്തില്‍

ദേശീയ-സംസ്ഥാനമത്സരങ്ങള്‍ക്ക് അനുയോജ്യമാക്കും

കൂത്തുപറമ്ബ് : കൂത്തുപറമ്ബ് നഗരസഭാ സ്റ്റേഡിയം നവീകരണം അന്തിമഘട്ടത്തിലെത്തി. കിഫ്ബി ഫണ്ടില്‍നിന്നുള്ള അഞ്ചുകോടി രൂപ ചെലവഴിച്ചാണ് കോംപ്ലക്സ് നിര്‍മിക്കുകയും സ്റ്റേഡിയം നവീകരിക്കുകയും ചെയ്യുന്നത്. കോംപ്ലക്സിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.

സ്റ്റേഡിയത്തില്‍ പുല്ലുവെച്ചുപിടിപ്പിക്കാനാവശ്യമായ നിലമൊരുക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയ-സംസ്ഥാന നിലവാരത്തിലുള്ള മത്സരങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് സ്റ്റേഡിയം നവീകരിക്കുന്നത്. മികച്ച ഗ്യാലറി സൗകര്യത്തോടൊപ്പം ദേശീയ നിലവാരത്തിലുള്ള പ്ലേഗ്രൗണ്ടും ഒരുക്കുന്നുണ്ട്. ഒരുവര്‍ഷം മുന്‍പാണ് നവീകരണം ആരംഭിച്ചത്.

85,000 ചതുരശ്ര മീറ്ററോളം സ്ഥലത്ത് പുല്ല് വെച്ചുപിടിപ്പിക്കുന്ന പണിയാണ് ബാക്കിയുള്ളത്. രണ്ടടിയോളം ഉയരത്തില്‍ മെറ്റല്‍ പാകിയ ശേഷമാണ് പ്രതലമൊരുക്കുന്നത്. ഇതിനുമുകളില്‍ ആറിഞ്ച് ഉയരത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ണ് നിറച്ചാണ് പുല്ല് പിടിപ്പിക്കുക.

അവശേഷിക്കുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കി അടുത്ത മാസത്തോടെ സ്റ്റേഡിയം തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.