സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 : പ്രമാണ പരിശോധന സെപ്റ്റംബർ  നാലിന്

0 376

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 : പ്രമാണ പരിശോധന സെപ്റ്റംബർ  നാലിന്


ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 ( 132/ 2018) തസ്തികയിലേക്ക് 2020 ആഗസ്ത് 17ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന സപ്തംബര്‍ നാലിന് രാവിലെ 10 മണി മുതല്‍ പി എസ് സി ജില്ലാ ഓഫീസില്‍ നടക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയും സഹിതം അതത് ദിവസങ്ങളില്‍ ഹാജരാകണം. പ്രൊഫൈലില്‍ ആധാര്‍ അപ്ലോഡ് ചെയ്യേണ്ടതും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഉദ്യോഗാര്‍ഥികള്‍ ഓഫീസ് പരിസരത്ത് പ്രവേശിക്കാവൂ. ഗള്‍ഫ്/അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കും ക്വാറന്റൈന്‍ കാലാവധി ഉള്‍പ്പെടെ മറ്റ് രോഗബാധയുള്ളവര്‍ക്കും, ഹോട്ട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കും പ്രമാണ പരിശോധന തീയതി അവരുടെ അപേക്ഷ പ്രകാരം മാറ്റി നല്‍കും. പരിശോധനയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ പി എസ് സി യുടെ വെബ്സൈറ്റില്‍ നിന്നും കൊവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണെന്നും പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.