Arogyajagratha-2020-പകർച്ചവ്യാധി പ്രധിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 

0 435

Arogyajagratha-2020-പകർച്ചവ്യാധി പ്രധിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കൊട്ടിയൂർ ഗ്രാമപഞ്ചായത് പരിധിയിൽ പകർച്ചവ്യാധികൾക്കെതിരെ വിപൂലമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുടുംബശ്രീ, ആരോഗ്യസേന, ആശമാർ, പ ഞ്ചായത് മെമ്പർമാർ എന്നിവരുടെ സഹായ ത്തോടെ എല്ലാ വീടുകളും സന്ദർശിച്ച് കൊതുക് സാന്ദ്രതാപഠനവും. ഉറവിടനശീകരണവും, ബോധവത്കരണ നോട്ടീസ്സും വിതരണം ചെയ്യും. ക്ലോറിനേഷൻ ക്യാമ്പിന്റെ രണ്ടാംഘട്ടം മെയ്‌ 4ന് ആരംഭിക്കും. വാർഡുകൾ കേന്ദ്രീകരിച്ച്‌ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ  സംഘടിപ്പിക്കുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ചാർജ് ജെയ്സൺ ടി. എ അറിയിച്ചു. വേനൽമഴ തുടങ്ങിയ സാഹചര്യത്തിൽ കോവിഡ് 19 പോലെതന്നെ ഡെങ്കിപനി, എലിപ്പനി എന്നീ രോഗങ്ങൾക്കെതിരെ ജാഗ്രതപുലർത്തണമെന്നും കൊതുക്  നിർമാർജന പ്രവത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും. എല്ലാവരും  മാസ്ക് ധരിക്കുക യും  സാമൂഹിക അകലം, വ്യക്തിശുചിത്വം എന്നിവ പാലിക്കണമെന്നും മെഡിക്കൽ ഓഫീസർ ഡോക്ടർ സരുൺ ഘോഷ്  നിർദേശിച്ചു