കോവിഡ് 19 : എടിഎമ്മുകളില്‍ ശുചിത്വം ഉറപ്പാക്കാന്‍ നിര്‍ദേശം, കല്യാണ മണ്ഡപങ്ങളും ഹാളുകളും അടച്ചിടാന്‍ നോട്ടീസ്
കോവിഡ് 19 : എടിഎമ്മുകളില്‍ ശുചിത്വം ഉറപ്പാക്കാന്‍ നിര്‍ദേശം, കല്യാണ മണ്ഡപങ്ങളും ഹാളുകളും അടച്ചിടാന്‍ നോട്ടീസ്
തൃശൂര്‍: കോവിഡ് 19 വ്യാപനം തടയുന്നതിനായി ഫഌറ്റുകളിലും എടിഎമ്മുകളിലും ശുചിത്വം പാലിക്കാന്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് റസിഡന്റ് അസോസിയേഷനുകള്‍ക്കും ബാങ്കുകള്‍ക്കും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. ലിഫ്റ്റുകള്‍, പൊതുപ്രവേശന മാര്‍ഗ്ഗങ്ങള്‍, വാതിലുകള്‍ എന്നിവ ശുചിയായി സൂക്ഷിക്കണം.
കൈകള്‍ വൃത്തിയാക്കുന്നതിനുളള സാമഗ്രികളും വെളളവും ഇവിടങ്ങളില്‍ സൂക്ഷിക്കണം. സെക്യൂരിറ്റി ജീവനക്കാര്‍ അവരവരുടെ ശുചിത്വം ഉറപ്പുവരുത്തുന്നതോടൊപ്പം സന്ദര്‍ശകര്‍ക്ക് ഇത്തരം സൗകര്യം ഒരുക്കി നല്‍കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ കല്ല്യാണമണ്ഡപങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഹാളുകള്‍ക്കും പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുന്നതിന് അടിയന്തര നോട്ടീസ് കൊടുക്കും. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്.
പൊതു പരിപാടികള്‍ നിര്‍ത്തി വെയ്ക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനുമായി പൊതുജനങ്ങള്‍ക്കും, ഓട്ടോ, ടാക്‌സി െ്രെഡവര്‍മാര്‍ക്കും ബോധവല്‍ക്കരണ നോട്ടീസ് കൊടുക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.