കോഴിക്കോട്: ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് അപൂർവ കേസിൽ. നേരേത്ത ഫലം നെഗറ്റിവ് ആണെന്ന് അറിഞ്ഞിട്ടും സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ ബോർഡിെൻറ അതിജാഗ്രതയാണ് രോഗം കണ്ടെത്താൻ സഹായകമായത്.
എടച്ചേരി സ്വദേശിയായ 67കാരനാണ് ഗൾഫിൽനിന്നെത്തിയ മക്കളിൽനിന്ന് രോഗം പകർന്നുവെന്ന് കരുതുന്നത്. ജില്ലയിൽ രോഗവാഹകരിൽ നിന്ന് രോഗം പകരുന്ന ആദ്യത്തെ കേസാണിത്. ഇയാളുടെ മക്കൾ നിരീക്ഷണത്തിൽ ആയിരുന്നെങ്കിലും സ്രവപരിേശാധന ആവശ്യമായ ലക്ഷണങ്ങളുള്ളവരായിരുന്നില്ലെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വി. ജയശ്രീ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, അതിജാഗ്രത വേണെമന്ന സൂചനയാണ് ഇത് നൽകുന്നത്. രോഗലക്ഷണങ്ങൾ കാണിക്കാത്ത മക്കളിൽനിന്നാണ് രോഗം പകർന്നത് എന്ന വിലയിരുത്തൽ. ഒരിക്കൽ രോഗമിെല്ലന്ന് സ്ഥിരീകരിച്ചയാൾക്ക് വീണ്ടും നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇത് രണ്ടും വിഷയത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു.
ഇദ്ദേഹത്തിെൻറ മക്കള്‍ രണ്ടുപേരും മാര്‍ച്ച് 18ന് ദുൈബയില്‍നിന്ന് വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. ഏപ്രിൽ ഒന്നിനാണ് പിതാവിനെ ന്യുമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏപ്രില്‍ രണ്ടിന് അയച്ച സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഏപ്രിൽ 10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് മെഡിക്കല്‍ ബോര്‍ഡിെൻറ തീരുമാനപ്രകാരം അയച്ച സാമ്പിളാണ് പോസിറ്റീവ് ആയത്- ഡി.എം.ഒ പറഞ്ഞു.